കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാംഗുലിയെ സ്‌പോര്‍ട്‌സ് മന്ത്രിയാക്കാമെന്ന് മോഡി

Google Oneindia Malayalam News

കൊല്‍ക്കത്ത: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ കോണ്‍ഗ്രസ് ഏകദേശം കുപ്പിയിലാക്കിയ മട്ടാണ്. രാജ്യസഭയില്‍ എം പിയാക്കിയും ഭാരതരത്‌നം കൊടുത്തും സച്ചിനെ പാട്ടിലാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിയ സ്ഥിതിക്ക് ബി ജെ പി വെറുതെയിരിക്കുന്നതെങ്ങിനെ? സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ക്രിക്കറ്ററായിരുന്ന ഗാംഗുലിയെ എങ്കിലും ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചാല്‍ സ്‌പോര്‍ട്‌സ് മന്ത്രിയാക്കാം എന്ന ഓഫറുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ സമീപിച്ചിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയാണ്. വരും തിരഞ്ഞെടുപ്പില്‍ ബി ജെ പി ജയിക്കുമെന്നും അപ്പോള്‍ മന്ത്രിയാക്കാമെന്നുമാണ് ഗാംഗുലിക്ക് മോഡിജിയുടെ ഓഫര്‍. എന്തായാലും താന്‍ ഇക്കാര്യത്തില്‍ തീരുമാനം ഒന്നുമെടുത്തിട്ടില്ല എന്ന് പറഞ്ഞിരിക്കയാണ് ഗാംഗുലി.

ganguly

പശ്ചിമബംഗാളിലെ ഏറ്റവും വലിയ ആരാധകവൃന്ദത്തിന് ഉടമയാണ് കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സൗരവ് ഗാംഗുലി. ബംഗാള്‍ കടുവ എന്നും ഗാംഗുലി വിളിക്കപ്പെടുന്നു. അടുത്തിടെ കൊല്‍ക്കത്തയില്‍ വെച്ച് ബി ജെ പി നേതാവ് വരുണ്‍ ഗാന്ധിയുമായി ഗാംഗുലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും ബി ജെ പിയിലേക്ക് ഗാംഗുലി ചെക്കേറുന്നതിനുള്ള സാധ്യതകള്‍ തുറക്കുന്നു.

ബി ജെ പിയില്‍ നിന്നും ഇത്തരത്തില്‍ ഒരു ഓഫര്‍ വന്ന കാര്യം ഗാംഗുലി സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസ് ടിക്കറ്റിലും നവ് ജോത് സിംഗ് സിദ്ദു ബി ജെ പി ടിക്കറ്റിലും മത്സരിച്ച് ലോക്‌സഭയില്‍ എത്തിയിട്ടുണ്ട്.

English summary
Former Indian cricket captain Sourav Ganguly has been offered a ticket to contest the general elections next year by the BJP but is undecided on whether to accept the offer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X