കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത ആഴ്ച മുതൽ സ്പുട്‌നിക് V വാക്സിൻ വിപണിയില്‍ ലഭ്യം, വരും ദിവസങ്ങളിൽ കൂടുതൽ ഡോസെത്തും

Google Oneindia Malayalam News

ദില്ലി: റഷ്യന്‍ നിര്‍മ്മിത കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആയ സ്പുട്‌നിക് V അടുത്ത ആഴ്ച മുതല്‍ വിപണിയില്‍ ലഭ്യമായി തുടങ്ങുമെന്ന് നീതി ആയോഗ് അംഗമായ ഡോ. വികെ പോള്‍ അറിയിച്ചു. സ്പുട്‌നിക് V വാക്‌സിന്റെ ആദ്യ ബാച്ച് ആണ് കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിയത്. കൂടുതല്‍ വാക്‌സിന്‍ റഷ്യയില്‍ നിന്നും വരും ദിവസങ്ങളില്‍ എത്തും.

covid

ജൂലെ മുതല്‍ സ്പുട്‌നിക് V വാക്‌സിന്‍ ഇന്ത്യയിലും ഉത്പാദനം ആരംഭിക്കും. റഷ്യന്‍ നിര്‍മ്മിത വാക്‌സിന്റെ 15.6 കോടി ഡോസ് ആണ് ഇന്ത്യ ഉത്പാദിപ്പിക്കുക. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് സ്പുട്‌നിക് V നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ പങ്കാളികള്‍. വരുന്ന 5 മാസങ്ങള്‍ക്കുള്ളില്‍ നമുക്ക് 2 ബില്യണ്‍ ഡോസ് സ്പുട്‌നിക് V വാക്‌സിന്‍ ഉണ്ടാകുമെന്ന് ഡോ വികെ പോള്‍ വ്യക്തമാക്കി.

മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി... എന്ത് കരച്ചിലാണ് പിള്ളേരെ, വൈറലായി കുറിപ്പ്മണിക്കുട്ടൻ പോയി മണിക്കുട്ടൻ പോയി... എന്ത് കരച്ചിലാണ് പിള്ളേരെ, വൈറലായി കുറിപ്പ്

ഈ വര്‍ഷം ഏപ്രില്‍ 12ന് ആണ് സ്പുട്‌നിക് V വാക്‌സിന് അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയത്. 91.6 ശതമാനം ആണ് സ്പുട്‌നിക് V വാക്‌സിന് ഫലപ്രാപ്തി ഉളളതായി കണ്ടെത്തിയിരിക്കുന്നത്. ദ ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ക്ലിനിക്കല്‍ ട്രയല്‍ വിവരങ്ങള്‍ പ്രകാരം റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്.

English summary
Sputnik V vaccine will be availabe in Indian market from next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X