ശ്രദ്ധ കപൂറിനും, കപില്‍ ശര്‍മയ്ക്കും ഇഡി നോട്ടീസ്, രണ്ടാഴ്ച്ച സമയം തേടി രണ്‍ബീര്‍ കപൂര്‍
മുംബൈ: നടന്‍ രണ്‍ബൂര്‍ കപൂറിന് പിന്നാലെ കൂടുതല്‍ താരങ്ങളെ വിളിച്ച് വരുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊമേഡിയന്‍ കപില്‍ ശര്‍മ, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, ഹുമ ഖുറേഷി, ടിവി താരം ഹിന ഖാന്‍ എന്നിവര്‍ക്കെതിരെ ഇഡി ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. മഹാദേവ് ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ ചോദ്യം ചെയ്യുക.
രണ്‍ബീറിനോട് ഇഡിക്ക് മുന്നില്‍ ഇന്ന് ഹാജരാവാനാണ് ആവശ്യപ്പെട്ടത്. യുഎഇയില്‍ മഹാദേവ് ആപ്പിന്റെ സ്ഥാപകരിലൊരാളയ സൗരഭ് ചന്ദ്രശേഖര്‍ വിവാഹ ചടങ്ങുകള്‍ നടത്തിയിരുന്നു. അതിനായി കോടികളാണ് ഇയാള്‍ ചെലവിട്ടത്. സൗരഭും മറ്റൊരു ഉടമയായ രവി ഉപ്പലും ബെറ്റിംഗിലൂടെ അനധികൃതമായി ഉണ്ടാക്കിയ പണം സെലിബ്രിറ്റികള്‍ക്ക് പ്രതിഫലമായി നല്‍കിയെന്നാണ് ആരോപണം.

നേരത്തെ പതിനേഴോളം ബോളിവുഡ് താരങ്ങള്‍ ഇഡി നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബോളിവുഡ് മുന്‍ നിര താരങ്ങളില്‍ ഒരു ഡസനോളം പേരാണ് ആപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. തെലുങ്ക് നടന്‍മാര്‍, കായിക താരങ്ങള്‍ എന്നിവരെല്ലാം ഈ ആപ്പിന്റെ ഉടമകളുമായി ബന്ധപ്പെട്ടിരുന്നു. ഇവരെയെല്ലാം ഇഡി ചോദ്യം ചെയ്‌തേക്കും. അതേസമയം ഈ ആപ്പിന്റെ ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് രണ്‍ബീര്‍
കപൂറിനാണ്. മഹാദേവ് ആപ്പിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്യവും നല്‍കിയിരുന്നു. അതിന്റെ ഭാഗമായിരുന്നു രണ്‍ബീര്‍. നൂറിലധികം ഇന്‍ഫ്‌ളുവന്‍സര്‍മാരെയും ഇഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കും.അതേസമയം ഇഡിയുടെ നോട്ടീസിന് രണ്‍ബീര്‍ മറുപടി നല്‍കി. ഹാജരാവാന്‍ രണ്ടാഴ്ച്ചത്തെ സമയം തേടിയിരിക്കുകയാണ് രണ്‍ബീര്‍ എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇഡി ഇക്കാര്യത്തില്‍ നടനോട് ഒന്നും പറഞ്ഞിട്ടില്ല.
നാല് പേരെ മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ആരോപണവിധേയന്‍ അല്ല രണ്‍ബീര്‍ എന്നാണ് സൂചന. ബിസിനസ് ഇടപാടുകളെ കുറിച്ച് അറിയാന്‍ വേണ്ടിയാണ് രണ്‍ബീറിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്ന പണത്തിന്റെ സ്രോതസ്സിനെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അതാണ് രണ്‍ബീറിനെ ചോദ്യം ചെയ്യാന്‍ പോകുന്നത്.
മഹാദേവ് ആപ്പിന്റെ ഉടമകളെ കുറിച്ചും, അവര്‍ ആരൊക്കൊയി സഹകരിക്കുന്നുവെന്നും അറിയുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാദേവ് ആപ്പിന്റെ പ്രവര്‍ത്തനം ദുബായില്‍ വെച്ചാണ്. ബിനാമി അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും, അതുവഴി ആപ്പില്‍ വ്യാജ ഐഡികള്‍ ഉണ്ടാക്കി എന്നാണ് ഇഡിയുടെ ആരോപണം. അതേസമയം ആപ്പ് ഉടമയുടെ വിവാഹത്തില്‍ പങ്കെടുത്ത 14 സെലിബ്രിറ്റികളെയും ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
ടൈഗര്‍ ഷ്‌റോഫ് അടക്കമുള്ളവര്‍ ഇതിലുണ്ട്. ടൈഗറും സൊനാക്ഷി സിന്‍ഹയും അടക്കമുള്ള സെലിബ്രിറ്റികള്‍ കമ്പനി ഉടമ സൗരഭ് ചന്ദ്രാകറിന്റെ വിവാഹ ചടങ്ങുകളില്‍ പരിപാടികള്‍ നടത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിവാഹം. ഇതിന് ലഭിച്ച പ്രതിഫലമാണ് ഫെബ്രുവരിയിലായിരുന്നു വിവാഹം.












Click it and Unblock the Notifications