കോടതി വിലക്ക് നീക്കിയാലും ബിസിസിഐ ശ്രീശാന്തിനെ ഒഴിവാക്കിയേക്കും; പ്രതീക്ഷ ബിജെപിയില്‍

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: നീണ്ടനാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മലയാളി പേസ് ബൗളര്‍ ശ്രീശാന്തിന് ക്രിക്കറ്റ് രംഗത്തേക്ക് മടങ്ങിവരാന്‍ ഹൈക്കോടതി അനുമതി നല്‍കിയെങ്കിലും ശ്രീശാന്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുക എളുപ്പമാകില്ല. നേരത്തെ കോടതികുറ്റ വിമുക്തനാക്കിയിരുന്നെങ്കിലും ബിസിസിഐ വിലക്ക് തുടര്‍ന്നതോടെയാണ് ശ്രീശാന്ത് ഹൈക്കോടതിയിലെത്തിയത്.

അനുകൂല വിധിയുണ്ടായതോടെ കളിക്കളത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. എന്നാല്‍, ഏറെനാള്‍ കളിക്കളത്തില്‍നിന്നും വിട്ടുനിന്ന ശ്രീശാന്തിന് പഴയ ശാരീരികക്ഷമത വീണ്ടെടുക്കുകയും ഫോമില്‍ തിരിച്ചെത്തുകയും ചെയ്യുക എളുപ്പമല്ല. മാത്രവുമല്ല, ബിസിസിഐക്കെതിരെ നിയമപോരാട്ടം നടത്തിയ ശ്രീശാന്തിന് ഇന്ത്യന്‍ ടീമിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിവരും.

15-1487146966-11-1386766185-sreesanth-

ബിജെപി നേതാക്കളിലും അതുവഴി കേന്ദ്ര ഭരണത്തിലും ഉള്ള സ്വാധീനം ഇതിനായി ശ്രീശാന്ത് ഉപയോഗിക്കുമെന്ന് ഉറപ്പാണ്. കേരള ക്രിക്കറ്റില്‍ ടിസി മാത്യുവിനെ പോലെയുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസവും ശ്രീശാന്തിന് വിനയായേക്കും. അതേസമയം, കോടതി ഉത്തരവ് മറ്റുതരത്തില്‍ പ്രയോജനപ്പെടുമെന്ന പ്രതീക്ഷയും ശ്രീശാന്തിനുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഐപിഎല്‍ ആണ്. ഐപിഎല്ലില്‍ തിരിച്ചെത്താന്‍ കഴിഞ്ഞാല്‍ അത് ശ്രീശാന്തിന് സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാകും. കൂടാതെ, ക്രിക്കറ്റുമായി ബന്ധപ്പെട്ട് മറ്റു മേഖലകളില്‍ പ്രവര്‍ത്തിക്കാനും കോടതിവിധിയിലൂടെ ശ്രീശാന്തിന് സാധിക്കും. കെസിഎ സ്‌റ്റേഡിയത്തില്‍പോലും വിലക്കപ്പെട്ട ശ്രീശാന്ത് ഹൈക്കോടതി ഉത്തരവ് ഏതു രീതിയില്‍ ഉപയോഗപ്പെടുത്തുമെന്നാണ് ഇനി ക്രിക്കറ്റ് ആരാധകര്‍ നിരീക്ഷിക്കുക.

English summary
Sreesanth can’t take his Kerala Ranji spot for granted, says state cricket official
Please Wait while comments are loading...