ശ്രീദേവിയുടെ മരണത്തിലെ ദുരൂഹത?അവ്യക്തത മാറുന്നില്ല
ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവരാത്തതാണ് ദുരൂഹതകള്‍ക്കിടയാക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷവും നടി മരിച്ചത് എങ്ങിനെയാണെന്നതു സംബന്ധിച്ച കൃത്യമായ വിവരം പുറത്തുവിടാന്‍ ദുബായ് പോലീസിന് കഴിഞ്ഞിട്ടില്ല.
ശ്രീദേവിക്ക് സംഭവിച്ചത് ആസ്പിരേഷന്‍? ബാത്ത് ടബ്ബില്‍ എങ്ങനെ മുങ്ങിമരിക്കും; മൂന്ന് കാരണങ്ങള്‍
ദുബായിലെ ഹോട്ടലില്‍ വെച്ച് ശ്രീദേവി മരിച്ചു എന്നായിരുന്നു ആദ്യവാര്‍ത്തകള്‍. ഹൃദയാഘാതമാണ് മരണകാരണമായതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് കുളിമുറിയില്‍ കുഴഞ്ഞുവീണാണ് മരിച്ചതെന്നും ഒടുവില്‍ ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ശ്രീദേവിയെന്നുമാണ് പറയുന്നത്.

സംഭവത്തില്‍ ദുബായ് പോലീസും ഡോക്ടര്‍മാരും വിശദമായ പരിശോധന നടത്തിവരികയാണ്. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പറയുന്നുണ്ടെങ്കിലും ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കാന്‍മാത്രം എന്താണ് സംഭവിച്ചതെന്നതില്‍ വ്യക്തതയുണ്ടായിട്ടില്ല. മരണകാരണത്തില്‍ സംശയമുള്ളതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകുകയാണ്.
നേരത്തെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംഭവിച്ചതും ദില്ലിയിലെ ഒരു ഹോട്ടലില്‍ വെച്ചാണ്. അമിതമായ മരുന്നു കഴിച്ചതുകൊണ്ടാണ് മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, യഥാര്‍ഥ കാരണം സംബന്ധിച്ച അന്വേഷണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടരുകയാണ്. ശ്രീദേവിയുടെ മരണത്തില്‍ പല കാരണങ്ങള്‍ പുറത്തുവന്നതോടെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പുറത്തറിയാന്‍ നാളുകളെടുത്തേക്കും. ദുബായ് പോലീസിന്റെ അന്വേഷണരീതിവെച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ ഉള്‍പ്പെടെ വിശദമായി ചോദ്യം ചെയ്യുമെന്നുറപ്പാണ്.












Click it and Unblock the Notifications