• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിഗ്രി വിവാദത്തില്‍ സ്മൃതിക്ക് കവചം: 'കോണ്‍ഗ്രസ് തലയില്ലാത്ത കോഴി' അരുണ്‍ ജെയ്റ്റ്ലിയുടെ ബ്ലോഗുകള്‍

ദില്ലി: കരുത്തുറ്റ നിലപാടുകളായിരുന്നു നരേന്ദ്രമോദിയുടെ വിശ്വസ്തനായ അരുണ്‍ ജെയ്റ്റ്ലിയു‍ടെ പ്രത്യേകത. തന്റെ നിലപാടുകള്‍ ബ്ലോഗില്‍ കുറിക്കുന്നത് അദ്ദേഹത്തിന്റെ ഒരു ശീലം കൂടിയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ വിശദീകരിക്കുന്നത് മുതല്‍ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നത് വരെ നീളുന്നതുമാണിത്. ജനങ്ങളുമായുള്ള ആശയവിനിമയത്തിനും മുന്‍ ധനകാര്യമന്ത്രി ഉപയോഗിച്ചിരുന്ന ഒരു പ്രധാനമാര്‍ഗ്ഗവും ബ്ലോഗെഴുത്തായിരുന്നു. ജയ്റ്റ്ലി പരസ്യമായി ബ്ലോഗില്‍ നിലപാട് വ്യക്തമാക്കിയ ചില വിഷയങ്ങള്‍ പരിശോധിക്കാം.

ജെയ്റ്റ്ലിയുടെ വിയോഗം; ദുഃഖകരമെന്ന് രാഷ്ട്രപതി, നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെയെന്ന് മോദി

ആഗസ്റ്റ് ഒമ്പതിനാണ് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ അരുണ്‍ ജെയ്റ്റ്ലിയെ എയിംസിലെത്തിച്ച അദ്ദേഹത്തെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച അന്ത്യം സംഭവിക്കുന്നത്.

 ജമ്മു കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി

ജമ്മു കശ്മീരിന്റെ പ്രകത്യേക പദവി റദ്ദാക്കുന്നതിനെ എതിര്‍ത്ത കോണ്‍ഗ്രസ് പാര്‍ട്ടിയെ 'തലയില്ലാത്ത കോഴി'യെന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. കശ്മീരിലെ ജനങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുത്തുന്നതിലെ പ്രശ്നങ്ങളും ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ,കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും ചരിത്രത്തില്‍ ചരിത്രത്തില്‍ ഇടം നേടിയവരാണെന്നും ജെയ്റ്റ്ലി കുറിച്ചു. ബിജെപിയുടെ മുഖര്‍ജി താന്‍ ശരിയാണെന്ന് തെളിച്ചെന്നും നെഹ്രു പരാജയമാണെന്നും കുറിച്ചിരുന്നു. കോണ്‍ഗ്രസാണ് ആദ്യം പ്രശ്നമുണ്ടാക്കിയത്, പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.

 മോദിയ്ക്കും ഷായ്ക്കും അഭിനന്ദനം

മോദിയ്ക്കും ഷായ്ക്കും അഭിനന്ദനം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ജെയ്റ്റ് ലി അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ചരിത്രപരമായ തെറ്റാണ് തിരുത്തിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368ന് കീഴിലെ ഒരു പിന്‍വാതില്‍ മാത്രമാണ്. അത് പോകേണ്ടതാണെന്നും ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.

 കോണ്‍ഗ്രസിലെ കുടുംബവാഴ്ച

കോണ്‍ഗ്രസിലെ കുടുംബവാഴ്ച

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ വിമര്‍ശിച്ച് ജയ്റ്റ്ലി ബ്ലോഗെഴുതിയത്. ഇപ്പോഴത്തെ കുടുംബവാഴ്ച കോണ്‍ഗ്രസിന് ബാധ്യതയായി മാറിക്കഴിഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ജാതി അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നതും കുടുംബവാഴ്ചയുള്ളതും പാര്‍ട്ടികളെ ഇന്ത്യ നിരസിക്കാനുള്ള സമയം ആയെന്നും അദ്ദേഹം കുറിച്ചിരുന്നു. കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചക്ക് 60 സീറ്റുള്ള പാര്‍ലമെന്റില്‍ 44 സീറ്റുകള്‍ സ്വന്തമാക്കാന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ കുടുബവാഴ്ചക്ക് കഴിയുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കുടുംബവാഴ്ചയുള്ള പാര്‍ട്ടികള്‍ രാഷ്ട്രീയ അടിമത്വത്തെയാണ് അംഗീകരിക്കുന്നത്. കോണ്‍ഗ്ഗസിന് കുടുംബവാഴ്ച ബാധ്യതയാണെന്ന് 2019ലെ തിരഞ്ഞെടുപ്പ് തെളിയിക്കുമോ എന്ന പേരില്‍ കുറിച്ച ബ്ലോഗിലാണ് കോണ്‍ഗ്രസിലെ കുടുംബവാഴ്ചയെ രൂക്ഷമായി വിമര്‍ശിച്ചത്.

 ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ വിജയം

ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദിയുടെ വിജയം

കൊല്‍ക്കത്തയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച റാലിയെ രാഹുല്‍ ഗാന്ധിയില്ലാത്ത റാലിയെന്ന് ജെയ്റ്റ്ലി വിശേഷിപ്പിച്ചിരുന്നു. മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണിക്ക് രൂപം നല്‍കാനുള്ള നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും ഇത് ഫലവത്തായിരുന്നില്ല.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ റെക്കോര്‍‍ഡ് വിജയത്തോടെ അധികാരത്തിലെത്തിയതോടെയും ജെയ്റ്റ്ലി അഭിനന്ദ പ്രവാഹവുമായെത്തിയിരുന്നു.

 സ്മൃതി ഇറാനിയുടെ ഡിഗ്രി വിവാദം

സ്മൃതി ഇറാനിയുടെ ഡിഗ്രി വിവാദം

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ താന്‍ ബിരുദധാരിയല്ലെന്ന് സ്മൃതി ഇറാനി വെളിപ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഈ സാഹചര്യത്തില്‍ സ്മൃതിയെ പ്രതിരോധിച്ച് രംഗത്തെത്തിയത് ജെയ്റ്റ്ലിയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചോദ്യങ്ങള്‍കൊണ്ടാണ് ജെയ്റ്റ്ലി നേരിട്ടത്. ഒരിക്കല്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ആയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യമായി ഓഡിറ്റ് ചെയ്യപ്പെടേണ്ടതാണ്. ഇത് ഉത്തരം പറയാതെ വിട്ടുകളഞ്ഞിട്ടുണ്ടെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിച്ചിരുന്നു. ബിരുദാനന്തര ബിരുദമില്ലാതെങ്ങനെയാണ് എംഫില്‍ നേടുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജെയ്റ്റ്ലി ഇങ്ങനെ കുറിച്ചത്.

English summary
Standing by Smriti Irani, Calling Cong 'Headless Chicken': Arun Jaitley's prominet Blogs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X