കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പവൻ ഹാൻസ് ലിമിറ്റഡിലെ സർക്കാർ ഓഹരികൾ സ്വന്തമാക്കി സ്റ്റാർ 9 മൊബിലിറ്റി

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; ഹെലികോപ്റ്റർ സർവീസ് കമ്പനി പവൻ ഹാൻസ് ലിമിറ്റഡിലെ (പിഎച്ച്എൽ) കേന്ദ്രസർക്കാരിന്‍റെ ഓഹരികൾ സ്വകാര്യ സ്ഥാപനമായ സ്റ്റാർ 9 മൊബിലിറ്റിക്ക് വിറ്റു. 51 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇതിൽ കേന്ദ്ര സർക്കരിന് സ്വന്തമായി ഉണ്ടായിരുന്നത്. ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, മഹാരാജ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, അൽമാസ് ഗ്ലോബൽ ഓപ്പർച്യുണിറ്റി ഫണ്ട് എന്നിവർക്ക് വിൽക്കാനുള്ള മൂന്ന് ബിഡുകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതിയ വിൽപന.

കഴിഞ്ഞ 12 മാസത്തിനിടെ ഗവൺമെന്റിന്റെ ഏവിയേഷൻ പോർട്ട്‌ഫോളിയോയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാന വിൽപ്പനയാണ് ഇത്. എയർ ഇന്ത്യയെ ഈ വർഷം ജനുവരിയിൽ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. നിലവിൽ 42 ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിക്കുന്ന പവൻ ഹാൻസ് ഗവൺമെന്റും സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡും തമ്മിലുള്ള 51:49 സംയുക്ത സംരംഭമാണ്. സർക്കാർ തന്ത്രപരമായ വിറ്റഴിക്കലിൽ കണ്ടെത്തിയ വിജയകരമായ ലേലക്കാരന് മുഴുവൻ ഓഹരി പങ്കാളിത്തവും നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു.

 pawan

211.14 കോടി രൂപ ലേലത്തിലാണ് സ്റ്റാർ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് പി എ ച്ച്എ ൽ സ്വന്തമാക്കിയത്. ലേലത്തിൽ പങ്കെടുത്ത മറ്റ് രണ്ട് പേര് 181.05 കോടി, 153.15 കോടി എന്നിങ്ങനെയാണ് വാ ഗ്ദാനം ചെയ്തത്. കൃത്യമായ ആലോചനകൾക്ക് ശേഷം, സ്റ്റാർ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക ബിഡ് സർക്കാർ അംഗീകരിച്ചു എന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. കൺസോർഷ്യത്തിന്റെ ലേലത്തിന് പവൻ ഹാൻസ് ഓഹരി വിറ്റഴിക്കലിനുള്ള ആൾട്ടർനേറ്റീവ് മെക്കാനിസവും അനുമതി നൽകി. റോഡ് മന്ത്രി നിതിൻ ഗഡ്കരി, ധനമന്ത്രി നിർമല സീതാരാമൻ, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ഉൾപ്പെടുന്നതാണ് ബദൽ സംവിധാനം.

Recommended Video

cmsvideo
വിജയ് ബാബു കീഴടങ്ങാതെ വേറെ വഴിയില്ലെന്ന് കമ്മീഷണര്‍

2016 ഒക്ടോബറിൽ, പവൻ ഹാൻസിലെ മുഴുവൻ സർക്കാർ ഓഹരികളുടെയും തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. തുടർന്ന് 2017 ഒക്ടോബറിൽ പ്രിലിമിനറി ഇൻഫർമേഷൻ മെമ്മോറാണ്ടം (പിഐഎം) ഇഷ്യൂ ചെയ്ത് താൽപ്പര്യ പ്രകടനങ്ങൾ (ഇഒഐ) തേടി. എന്നാൽ നാല് ഇഒഐകൾ മാത്രമാണ് ഇതിൽ താൽപര്യം പ്രകടിപ്പിച്ചത്. ഇതിൽ ഒരെണ്ണത്തിന് മാത്രമാണ് യോ ഗ്യത കണ്ടെത്തിയത് പിന്നീട് ഈ ഇടപാട് റദ്ദാക്കുകയായിരുന്നു. പിന്നീട് രണ്ടാം റൗണ്ടിൽ 2018 ഏപ്രിലിൽ ഇഒഐകൾ ആവശ്യപ്പെട്ട് പിഐഎം ഇഷ്യൂ ചെയ്യപ്പെടുകയും രണ്ട് ലേലം വിളിക്കുന്നവരെ യോഗ്യരാണെന്ന് കണ്ടെത്തി അവർക്ക് നിർദ്ദേശങ്ങൾക്കായുള്ള അഭ്യർത്ഥന (ആർഎഫ്പി) നൽകുകയും ചെയ്തു. മൂന്നാം റൗണ്ടിൽ, 2019 ജൂലൈയിൽ ഇഒഐകളെ തേടി പിഐഎം ഇഷ്യൂ ചെയ്‌തു. എന്നിരുന്നാലും, ലഭിച്ച നാല് ഇഒഐകളിൽ ഒരാൾ മാത്രം യോഗ്യനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രക്രിയ വീണ്ടും റദ്ദാക്കുകയായിരുന്നു.

English summary
Star 9 Mobility Pvt. Ltd. acquired PHA for Rs 211.14 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X