പ്രസവാനുബന്ധമായ അവധി സ്ത്രീകൾക്കു മാത്രമല്ല!!! മൂന്നു മാസത്തെ പുരുഷന്മാർക്കും !!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ : പ്രസവ സംബന്ധമായ അവധി സ്ത്രീകൾക്ക് മാത്രമല്ല ഇനി മുതൽ പുരുഷന്മാർക്കും ലഭിക്കും. അതും മൂന്ന് മാസം ശമ്പളത്തോട് കൂടിയ അവധിയാകും നൽകും. മുംബൈയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനിയായ സെയിൽസ് ഫോഴ്സാണ് പുതിയൊരും മാറ്റം കൊണ്ടു വന്നിരിക്കുന്നത്. പ്രസവ ശേഷമുള്ള കുട്ടിയുടെ വളർച്ച എന്നിവയിൽ അമ്മയെപോലെ തന്നെ അച്ഛനും പങ്കുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സെയിൽസ് ഫോഴ്സ് പുരുഷൻമാർക്ക് അവധി നൽക്കാൻ തീരുമാനിച്ചത്. വിദേശ രാജ്യങ്ങളിൽ പല കമ്പനികളും ഇത്തരത്തിലുള്ള അവധി നൽകാറുണ്ട് എന്നാൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള അവധി പുരുഷന്മാർക്കു നൽകുന്നത് ആദ്യമായാണ്.

baby

അച്ഛനാകുകയെന്നത് പുരുഷൻമാരെ സംബന്ധിച്ചടത്തോളം വലിയ കാര്യം തന്നെയാണ്. അവർക്ക് പ്രസവാനുബന്ധ അവധി നൽകുന്നത് വളരെ നല്ലകാര്യമാണ്. കമ്പനിയെ സംബന്ധിച്ചടത്തോളം ജീവനക്കാരുടെ സന്തോഷമാണ് പ്രധാനമെന്ന് സെയിൽസ് ഫോഴ്സ് എപ്ലോയീ സക്സസ്( ഇന്ത്യ) ഡയറക്ടറ്‍ ജ്ഞാനേഷ് കുമാർ പറഞ്ഞു. 25000 ലേറെ ജീവനക്കാരുള്ള കമ്പനിയാണ് സെയിൽസ് ഫോഴ്സ്. ഇന്ത്യയിൽ മുംബൈ, ദില്ലി, ബെംഗളൂരൂ, ഹൈദരാബാദ്, ഗുഡ്ഗാവ്, എന്നീവിടങ്ങളിൽ ഓഫീസുകളുണ്ട്.

പുരുഷൻമാർക്കുള്ള പ്രസവാനുബന്ധമായ അവധി മൈക്രോ സോഫ്റ്റ് ആറാഴ്ചയായി ഉയർത്തിയിരുന്നു. കൂടാതെ കമ്മിൻസ് ഇന്ത്യയും വർഷാദ്യം ഇതെരീതിയിൽ പ്രസവാനുബന്ധമായ അവധി ഒരു മാസമായി വർധിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലെ പല കമ്പനികളും ഇതു പിന്തുടരുന്നുണ്ട്.

English summary
he war for talent is playing out in a big way as companies outplay each other on employee benefits+ . Of these, paternity or childcare leave to the secondary caregiver parent has emerged as one of the key attractions. Salesforce, the Bay Area tech giant, is the latest to set a new benchmark on paternity leave and emerge as a company that offers the largest quantum so far — three months — of secondary caregiver leave.
Please Wait while comments are loading...