ആറ് വയസ്സുകാരിയെ രണ്ടാനമ്മ ജീവനോടെ കുഴിച്ചിട്ടു
ആഗ്ര: കരളലിയിക്കുന്ന വാര്‍ത്തയാണ് രാജ്യ തലസ്ഥാനത്തിനടുത്തുള്ള ആഗ്രയില്‍ നിന്ന് വരുന്നത്. സ്വന്തം മകളെ പോലെ കരുതേണ്ട കുഞ്ഞിനെ രണ്ടാനമ്മ ജീവനോട് കുഴിച്ചിട്ടിരിക്കുന്നു.
സുഭിക്ഷ എന്ന ആറ് വയസ്സുകാരിയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ രണ്ടാനമ്മയായ അര്‍ച്ചന തിവാരിയാണ് അറസ്റ്റിലായത്.

സുഭിക്ഷയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. അടുത്തുള്ള ദേവീ ക്ഷേത്രത്തിലെ പൂജാരിയാണ് പിതാവായ ബുദ്ധ് വിലാസ് തിവാരി. പോലീസ് അന്വേഷണം മുറുകുന്നതിനിടെ അര്‍ച്ചന തന്നെയാണ് കുറ്റ സമ്മതം നടത്തിയത്. തന്റെ ഒന്നരവയസ്സുകാരന്റെ ഭാവിയെ ഓര്‍ത്താണ് അങ്ങനെ ചെയ്തതെന്നാണ് രണ്ടാനമ്മ പോലീസിനോട് പറഞ്ഞത്.
സുഭിക്ഷയുടെ പഠനത്തിന്റേയും വിവാഹത്തിന്റേയും ചെലവുകള്‍ തന്റെ മകന്റെ ഭാവിയെ ബാധിക്കും. സുഭിക്ഷയെ ഇല്ലാതാക്കുകയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ലെന്നും അര്‍ച്ചന മൊഴി കൊടുത്തു.
പിതാവ് പൂജാരിയായ ക്ഷേത്രത്തിനകത്ത് തന്നെയാണ് പെണ്‍കുട്ടിയെ അര്‍ച്ചന ജീവനോടെ കുഴിച്ച് മൂടിയത്. പിന്നീട് ഈ സ്ഥലം പോലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ അക്രമാസക്തരായി. അര്‍ച്ചനയെ ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു.












Click it and Unblock the Notifications