Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശിൽ ക്ഷേത്രക്കിണറിന്റെ മേൽക്കൂര തകർന്നുവീണ് 8 മരണം; 25 പേർ കുടുങ്ങിക്കിടക്കുന്നു

ഇൻഡോർ: രാമനവമി ദിനത്തോടനുബന്ധിച്ച് നടന്ന കാൽനടയാത്രയ്ക്കിടെ ഇൻഡോർ ക്ഷേത്രത്തിൽ കിണറിന്റെ മേൽക്കൂര തകർന്ന് 30-ലധികം പേർ കിണറ്റിൽ വീണു. 8 പേർ മരിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. രണ്ട് കുട്ടികളടക്കം ഒമ്പത് ഭക്തരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 ഓളം പേർ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പോലീസും റെസ്‌ക്യൂ ടീമുകളും പ്രവർത്തനത്തിലാണ്, ആളുകളെ രക്ഷപ്പെടുത്തുമ്പോൾ ആശുപത്രികളിലേക്ക് മാറ്റാൻ കുറഞ്ഞത് 12 ആംബുലൻസുകളെങ്കിലും സ്ഥലത്തുണ്ട്.

രാമനവമി ദിനത്തിൽ ഭക്തരുടെ തിരക്കിനിടയിലാണ് ബെലേശ്വർ മഹാദേവ് ക്ഷേത്രത്തിൽ സംഭവം. സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്, ആഴുകൾ തിങ്ങിനിന്നതാനാൽ ക്ഷേത്രത്തിന്റെ തറ ഇടിഞ്ഞുതാഴുകയും ആളുകളെ പടിക്കിണറിലേക്ക് വീഴുകയും ചെയ്യുകയായിരുന്നു. കിണറ്റിൽ നിന്ന് കയറുപയോഗിച്ച് ഭക്തരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Accident

ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. "ഇതൊരു നിർഭാഗ്യകരമായ സംഭവമാണ്, പക്ഷേ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തി. 9 പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ട്, പക്ഷേ സുരക്ഷിതരാണ്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

എല്ലാവരെയും രക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു, "മ ചൗഹാൻ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശങ്ക രേഖപ്പെടുത്തി. ഒരു ട്വീറ്റിൽ അദ്ദേഹം പറഞ്ഞു, "ഇൻഡോറിലെ അപകടത്തിൽ അങ്ങേയറ്റം വേദനിക്കുന്നു. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ ജിയുമായി സംസാരിക്കുകയും സ്ഥിതിഗതികൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ ദ്രുതഗതിയിൽ നേതൃത്വം നൽകുന്നു. എല്ലാ ദുരിതബാധിതർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പം എന്റെ പ്രാർത്ഥനകൾ." അദ്ദേഹം ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇൻഡോർ കളക്ടർ ടി രാജ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+