'പ്രതികാര നടപടി:ആര്‍എസ്എസിനും ബിജെപിക്കുമെതിരെ തെരുവില്‍ ഇറങ്ങുന്നവര്‍ക്കെതിരെ'
ദില്ലി: കൊവിഡ്-19 പ്രതിസന്ധിക്കിടയിലും രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദമുയര്ത്തിയവര്ക്കെതിരെ കേന്ദ്രവും പൊലീസും സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥി നേതാക്കള്‍ രംഗത്ത്. സംയുക്തമായി നടത്തിയ ഓണ്‍ലൈന്‍ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ ഇവര്‍ രംഗത്തെത്തിയത്.
Recommended Video
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യകുമാര്‍, ജിഗ്നേഷ് മേവാനി, ഐസ പ്രസിഡണ്ട് എന്‍ ബാലാജി, ജാമിയ മിലിയ വിദ്യാര്‍ത്ഥി ആയിഷ റെന്ന, ഉമര്‍ ഖാലിദ്, ഫവാസ് ഷാഹെന്‍, ഉമര്‍ ഫാറുഖ് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

അറസ്റ്റ്
പൗരത്വഭേദഗതി നിയമത്തിനെതിരെ വടക്കുകിഴക്കന്‍ ദില്ലിയില്‍ നടന്ന കലാപത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് ജാമിയ മിലിയ, ജെഎന്‍യു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാറും ഉമര്‍ ഖാലിദും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

തെരഞ്ഞുപിടിച്ച് അക്രമം
ലോക്ക്ഡൗണിന്റെ സാഹചര്യം മുതലെടുത്ത് പൊലീസ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവരെ അറസ്റ്റ് ചെയ്യുകയാണ്. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ റോഡില്‍ ഇറങ്ങുന്നവരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. ഈ സമയത്ത് സര്‍ക്കാരിന്റെ കഴിവുകേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് ഈ അറസ്റ്റെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രതികാരം
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരെ ശബ്ദമുയര്ത്തിയവര്ക്കെതിരെ പ്രതികാരം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണിനെ ഉപയോഗിക്കുകയാണെന്നും കനയ്യകുമാര്‍ പറഞ്ഞു.

ഭയപ്പെടുത്താനുള്ള നീക്കം
ഇത് പുറത്തുള്ള വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്താനുള്ള നീക്കം കൂടിയാണെന്നും കനയ്യകുമാര്‍ പറഞ്ഞു. ഞങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ത്ഥി നേതാക്കളെ ജയിലിലടച്ചതുപോലെ നിങ്ങളും ജയിലിലേക്ക് വലിച്ചെറിയപ്പെടും എന്ന് വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ ഭയം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണിതെന്നും കനയ്യകുമാര്‍ പറഞ്ഞു.

ലജ്ജാകരം
രാജ്യത്തെ കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്ന സാഹചര്യത്തിലും സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെക്കുന്നത് ലജ്ജാകരമാണെന്നും ഐസ നേതാവ് സായ് ബാലാജി പറഞ്ഞു. ഇതില്‍ നിന്നും വ്യക്തമാക്കുന്നത് കൊവിഡിനെ പ്രതിരോധിക്കലോ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കലോ അല്ല സര്‍ക്കാര്‍ ലക്ഷ്യം മറിച്ച് പൗരത്വ പ്രക്ഷോഭകരാണെന്നും ബാലാജി പറഞ്ഞു.

മറ്റ് വഴികളില്ല
ജനുവരി 5 ന് ജെഎന്‍യു വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കോമള്‍ ശര്‍മയെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ലോക്ക്ഡൗണ്‍ സമയത്ത് വിദ്യാര്‍ത്ഥികളെ അറസറ്റ് ചെയ്താല്‍ അവര്‍ക്ക് പുറത്ത് പോകാനോ അഭിഭാഷകരെ കണ്ടെത്താനോ കഴിയില്ലെന്ന് പൊലീസിന് അറിയാമെന്നും ബാലാജി ആരോപിച്ചു.

ഹിന്ദു-മുസ്ലീം പ്രശ്നം
ഹിന്ദു-മുസ്ലീം പ്രശ്നം ഉയര്‍ത്തികാട്ടി മാധ്യമങ്ങളെ കൊവിഡ് പ്രതിസന്ധി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഗതി മാറ്റാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. കപില്‍ മിശ്രക്കും അനുരാഗ് ഠാക്കൂറിനുമെതിരെ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാത്തതിന് പിന്നിലെ രാഷ്ട്രീയ സമ്മര്ദമെന്താണെന്നും ഉമര്‍ ഖാലിദ് ചോദിക്കുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications