കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളില്‍ പ്രൊജക്ട് വര്‍ക്കുകള്‍ വെയ്ക്കാനും വിനോദയാത്രക്കു പോകാനും ആധാര്‍ വേണം?

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലും സ്‌കൂളുകളില്‍ ആധാര്‍ കാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നു.

ഒക്ടോബര്‍ 17 മുമ്പ് ആധാര്‍ കാര്‍ഡുകള്‍ സ്‌കൂളില്‍ എത്തിച്ചിലെങ്കില്‍ വിനോദയാത്രകള്‍ക്ക് പരിഗണിക്കില്ല എന്നാണ് സ്‌കൂളിലെ പ്രധാന അധ്യാപകരുടെ ഭീഷണി. 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് പ്രെജക്ട് വര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ പോലും ആധാര്‍ വേണം എന്നാണ് പറയുന്നത്. സുപ്രീം കോടതി എതിര്‍ത്ത കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ ആര്‍ക്കു വേണ്ടിയാണ് നിര്‍ബന്ധം പിടിക്കുന്നത്?

സുപ്രീംകോടതി ഉത്തരവ്

സുപ്രീംകോടതി ഉത്തരവ്

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് സുപ്രീംകോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പൊതുവിതരണ സമ്പ്രദായം, മണ്ണെണ്ണ, പാചകവാതകം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

പ്രധാനഅധ്യാപകര്‍ക്കാണ് പ്രശ്‌നം

പ്രധാനഅധ്യാപകര്‍ക്കാണ് പ്രശ്‌നം

ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ നടപ്പില്‍ വരുത്താന്‍ ബുദ്ധിമുട്ടുന്നത് പ്രധാനഅധ്യാപകരാണ്.

ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍

ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍

ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്കു വേണ്ടി സ്‌കൂളുകളില്‍ ക്യാമ്പ് നടത്തി കുട്ടികള്‍ അവിടെ പഠിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനാണ് നിലവിലെ തീരുമാനം.

ആധാര്‍ കാര്‍ഡ് വരുന്നതിനു മുമ്പ് കുട്ടികള്‍ ഇതേ സ്‌കൂളില്‍ ഇല്ലായിരുന്നോ?

ആധാര്‍ കാര്‍ഡ് വരുന്നതിനു മുമ്പ് കുട്ടികള്‍ ഇതേ സ്‌കൂളില്‍ ഇല്ലായിരുന്നോ?

ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ക്യാമ്പ് നടത്തുമ്പോള്‍ ഒരു ചോദ്യം ബാക്കി നില്‍ക്കുന്നു. ആധാര്‍ സംവിധാനം വരുന്നതിന് മുമ്പ് ഈ കുട്ടികള്‍ ഇതേ സ്‌കൂളില്‍ തന്നെയല്ലേ പഠിച്ചത്?

പ്രെജക്ട് വര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍

പ്രെജക്ട് വര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ ആധാര്‍

നിലവിലെ വിദ്യാഭ്യാസ വ്യവസ്ഥ അനുസരിച്ച് അസൈന്‍മെന്റ് വര്‍ക്കുകള്‍ക്കുകളുടെ മാര്‍ക്കും എഴുത്തു പരീക്ഷയുടെ മാര്‍ക്കും കൂട്ടിയാണ് അന്തിമ ഫല പ്രഖ്യാപനം. ഇനി ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് ഇനി മാര്‍ക്ക് എങ്ങനെ കിട്ടും?

കുട്ടികള്‍ക്കു മാത്രം പോരാ അധ്യാപകര്‍ക്കും വേണം

കുട്ടികള്‍ക്കു മാത്രം പോരാ അധ്യാപകര്‍ക്കും വേണം

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാരും ആധാര്‍ കാര്‍ഡുകള്‍ സമ്മര്‍പ്പിക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ശബള ബില്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനാണ് പുതിയ നടപടി.

English summary
students being submit aadhaar details before he or- she can be considered for a school trip സ്‌കൂളില്‍ പ്രെജക്ട് വര്‍ക്കുകള്‍ വെയ്ക്കാനും വിനോദയാത്രക്കു പോകാനും ആധാര്‍ വേണം?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X