കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ'; പഠനം

Google Oneindia Malayalam News

സ്ത്രീകള സംബന്ധിച്ച് സാനിറ്ററി പാഡുകൾ ഏറെ ആശ്വാസകരമായ ഒന്നാണ്, എന്നാൽ ഇത്തരം പാഡുകളുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് നേരത്തെ തന്നെ ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. ഇപ്പോൾ അത് ബലപ്പെടുത്തുന്ന സംഭവങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയിലെ പ്രശസ്തമായ സാനിറ്ററി നാപ്കിൻ ബ്രാൻഡുകളിൽ ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ആണ് പഠനം കണ്ടെത്തിയത്. ഇന്റർനാഷണൽ പൊല്യൂട്ടന്റ്‌സ് എലിമിനേഷൻ നെറ്റ്‍ വർക്കിന്റെ ഭാഗമായ എൻജിഒ നടത്തിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.

1

ഇന്ത്യയിൽ ലഭ്യമായ പത്ത് ബ്രാൻഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും കാർസിനോജൻ, പ്രത്യുൽപാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ട എന്നാണ് റിപ്പോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നത്. ഇതിന് പുറമെ ഫലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും (വിഒസി) അംശം കണ്ടെത്തി. ഇവക്ക് കാൻസർ കോശങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനേക്കാൾ മൂന്നിരട്ടി വരെ കൂടുതൽ ആണെന്നും പഠനം കണ്ടെത്തി.

മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌മരണം പോലും തോറ്റുപോയ പ്രണയം; മരിച്ച കാമുകിക്ക് സിന്ദൂരമിട്ട് ഭാര്യയാക്കി യുവാവ്‌

2

സ്ത്രീകളെ വന്ധ്യതയിലേക്ക് ഉൾപ്പെടെ നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണം ആകുന്നുണ്ട്. കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം തുടങ്ങിയവയ്ക്കും ഫാലേറ്റ്സ് കാരണമാകുന്നു. പാഡുകളിൽ സുഗന്ധം ഉണ്ടാവാനാണ് വിഒസി ഉപയോഗിക്കുന്നത്. വിളർച്ച, ത്വക്ക് രോഗങ്ങൾക്ഷീണം, ബോധക്ഷയം,വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങളേയും രാസവസ്തുദോഷകരമായി ബാധിക്കും എന്നും പഠനത്തിൽ പറയുന്നു.

3

സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരം വലിച്ച് എടുക്കാൻ സാധ്യത വളരെ കൂടുതലാണ്. യോനിക്ക് ചർമ്മത്തേക്കാൾ ഉയർന്ന നിരക്കിൽ രാസവസ്തുക്കൾ ആഗിരണം ചെയ്യാൻ കഴിയുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. കൂടുതൽ സമ്പന്നമായ ഒരു സമൂഹത്തിൽ പാഡുകളുടെ ഉയർന്ന ഉപയോഗം ഉണ്ടെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

4

സാനിറ്ററി ഉൽപന്നങ്ങളിൽ ഹാനികരമായ നിരവധി രാസവസ്തുക്കൾ കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് എൻജിഒ ടോക്‌സിക്‌സ് ലിങ്കിലെ ഗവേഷകരിൽ ഒരാളും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ അമിത് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലിൽ മൂന്ന് സ്ത്രീകളും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഭയാനകമായ കണ്ടെത്തലാണെന്നും പ്രോഗ്രാം കോർഡിനേറ്റർ ഡോ. ആകാൻക്ഷ മെഹ്റോത്ര പറഞ്ഞു.

5

15-24 വയസ് പ്രായമുള്ള സ്ത്രീകളിൽ 64 ശതമാനവും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേയും പറയുന്നു. എന്നാൽ അടുത്തിടെ മെനുന്‌സ്ട്രൽ കപ്പുകളുടെ ഉപയോ​ഗം വന്നിട്ടുണ്ട്. പാഡുകളെക്കാൾ നല്ലത് ഇത്തരം കപ്പുകളാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിന്റെ ഉപയോ​ഗത്തിലുള്ള ആശങ്ക മൂലം പലരും ഇത് ഉപയോ​ഗിക്കാൻ മടികാട്ടുന്നു. ഇന്ത്യൻ സാനിറ്ററി പാഡുകളുടെ വിപണി 2021-ൽ 618.4 മില്യൺ യുഎസ് ഡോളറിൽ എത്തിയിരിക്കുകയാണ്. 2022-2027 കാലയളവിൽ ഈ വിപണി 1.2 ബില്യൺ ഡോളറിലെത്തുമെന്നും 2022-2027 കാലയളവിൽ 11.3 ശതമാനം സിഎജിആർ പ്രകടിപ്പിക്കുമെന്നും ഐഎംആർസി ഗ്രൂപ്പ് പറയുന്നു.

English summary
Study claims that Sanitary pads may cause cancer and infertility, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X