പിടിയിലായവരിൽ സുഖ്മ ആക്രമണത്തിലെ കുറ്റവാളികളും, സുഖ്മ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിയ്ക്കും!!

  • Written By:
Subscribe to Oneindia Malayalam

ജഗ്ദൽപൂർ: ഛത്തീസ്ഗഡില്‍ അറസ്റ്റിലായവരില്‍ സുഖ്മ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മാവോയിസിറ്റുകളുമുണ്ടെന്ന് പോലീസ്. വ്യാഴാഴ്ച സംസ്ഥാനത്തുനിന്ന് അറസ്റ്റിലായ 13 പേരിൽ സുഖ്മയിൽ 25 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളും ഉള്‍പ്പെട്ടതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 24നുണ്ടായ മാവോയിസ്റ്റ് ആക്രണണത്തിൽ റോഡ് നിർമാണത്തിന് സുരക്ഷയൊരുക്കിയിരുന്ന സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

അറസ്റ്റിലായ മാവോയിസ്റ്റുകളെ ബര്‍ക്കാപലില്‍ സിആര്‍പിഎഫുമായി ഏറ്റുമുട്ടലിൽ പങ്കാളികളായിരുന്നുവെന്നും, സിആർപിഎഫിനെ ആക്രമിച്ച 30 മാവോയിസ്റ്റുകള്‍ക്ക് ഇതിനകം തന്നെ അറസ്റ്റിലായിക്കഴിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പ്രത്യേക ദൗത്യസേനയും കേന്ദ്രസേനയുമാണ് മാവോയിസ്റ്റുകളെ വലയിലാക്കിയത്. 11 മാവോയിസ്റ്റുകളെ ചിന്താഹുഫ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും രണ്ട് പേർ ചിന്താൽനര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിൽ നിന്നുമാണ് അറസ്റ്റിലാവുന്നതെന്ന് സൗത്ത് ബസ്താർ ഡിഐജി വ്യക്തമാക്കി.

pti3-

സിആര്‍പിഎഫിന്റ 74 ബറ്റാലിയനും മാവോയിസ്റ്റുകളും തമ്മില്‍ ചിന്തഗുഫയ്ക്ക് സമീപത്തുള്ള കാലാ പാന്തറിന് സമീപത്തുവച്ച് ഏറ്റുമുട്ടുകയായിരുന്നു. മാവോ സാന്നിധ്യം ഏറെയുള്ള ബസ്താര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍. സുഖ്മയിലെ സിആര്‍പിഎഫ് ക്യാമ്പാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. ബര്‍ക്കാപല്‍ ഗ്രാമത്തില്‍ പട്രോളിംഗിലായിരുന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേര്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

English summary
Thirteen Maoists, including some involved in the April massacre of CRPF troopers, were arrested on Thursday from two different locations in Chhattisgarh's Sukma district, a senior police officer said.
Please Wait while comments are loading...