നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു.. നവംബർ 2ന് ഹർജി വീണ്ടും പരിഗണിക്കും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് സുപ്രീം കോടതി തടഞ്ഞു. ശമ്പള വര്‍ധനവ് അംഗീകരിച്ച് മിനിമം വേതന സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതാണ് സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നത്. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. നവംബര്‍ 2ന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുന്നത് വരെയാണ് സ്റ്റേ. ഏറെക്കാലത്തെ സമരത്തിന് ശേഷമാണ് നഴ്‌സുമാരുടെ ശമ്പളവര്‍ധനവിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്.. അക്രമാസക്തരായി ജനക്കൂട്ടം.. സ്വാമി ഒളിവിൽ

nurse

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സംഘി? കുട്ടിക്കാലം ശാഖയിൽ? ആരോപണം ഉന്നയിച്ച് എംഎൽഎ

നഴ്‌സുമാരുടെ വിഷയത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച സമിത 20,000 രൂപ അടിസ്ഥാന ശമ്പളമായി ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ അംഗീകരിച്ചാണ് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശമ്പളവര്‍ധനവിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈ തീരുമാനത്തെ ആശുപത്രി മാനേജുമെന്റുകള്‍ എതിര്‍ത്തിരുന്നു. മാനേജുമെന്റ് പ്രതിനിധികളുടെ വിയോജിപ്പോടു കൂടിയായിരുന്നു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെയാണ് ആശുപത്രി മാനേജുമെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Suprem Court stayed the salary hike of private hospital nurses in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്