14കാരിയുടെ 6 മാസമായ ഗര്‍ഭം അലസിപ്പിക്കാം, പക്ഷേ....
ദില്ലി: ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി വേണമെന്ന 14 കാരിയുടെ അപ്പീലില്‍ സുപ്രീം കോടതിയുടെ പച്ചക്കൊടി. പക്ഷേ വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ പരിശോധന നടത്തി അനുമതി നല്കിയാല് മാത്രമേ ഗര്‍ഭഛിദ്രം നടത്താവൂ എന്നാണ് കോടതി പെണ്‍കുട്ടിയോട് പറഞ്ഞിരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ഇപ്പോള്‍ ആറ് മാസം ഗര്‍ഭിണിയാണ്. ഒരു ഡോക്ടറാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
അനില്‍ ആര് ദാവെ, കുര്യന് ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് പെണ്‍കുട്ടിയുടെ അപ്പീല്‍ പരിഗണിച്ചത്. രണ്ട് പേരും വ്യത്യസ്ത അഭിപ്രായമാണ് ഇക്കാര്യത്തില്‍ പറഞ്ഞത്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയോട് പ്രസവിക്കണമെന്ന് പറയാനാവില്ല എന്നായിരുന്നു ദാവെയുടെ അഭിപ്രായം. എന്നാല്‍ കുര്യന് ജോസഫ് മറിച്ച് അഭിപ്രായം പറഞ്ഞു.

ഇപ്പോള്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ അവസ്ഥ എന്താകും എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം. ഗര്‍ഭഛിദ്രം നടത്തിയത് കൊണ്ട് പീഡനത്തിന് ഇരയായ 14 കാരിക്ക് എന്തെങ്കിലും സഹായമാകുമോ എന്നും ചോദ്യം ഉയര്‍ന്നു. മാനസിക രോഗ വിദഗ്ധന്‍ ഉള്‍പ്പെടെ, വൈദ്യശാസ്ത്ര രംഗത്തെ മൂന്ന് വിദഗ്ധരുടെ പാനലിന് വിട്ടിരിക്കുകയാണ് ഈ വിഷയം.
ജൂലൈ 29ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ ഹാജരാക്കിയ ശേഷം വൈദ്യസംഘം പരിശോധനകകള്‍ നടത്തും. ഗര്‍ഭഛിദ്രത്തിന് ഗുജറാത്ത് ഹൈക്കോടതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആവശ്യവുമായി സുപ്രീം കോടതിയിലെത്തിയത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications