Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് സാധാരണമല്ല..'; കെജ്രിവാളിന്റെ ഇടക്കാലജാമ്യം പ്രത്യേക പരിഗണനയെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി നല്‍കിയ ഇടക്കാല ജാമ്യം പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആയിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് മെയ് 10 നാണ് അദ്ദേഹം പുറത്തിറങ്ങിയത്. 'ഇത് ഒരു പതിവ് വിധിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ രാജ്യത്ത് ധാരാളം ആളുകള്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു,' അമിത് ഷാ പറഞ്ഞു.

2024 LOKSABHA ELECTION

ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ പ്രതിപക്ഷമായ ഇന്ത്യാ സംഘം ഭൂരിപക്ഷം നേടിയാല്‍ താന്‍ ജയിലിലേക്ക് മടങ്ങേണ്ടിവരില്ലെന്ന കെജ്രിവാളിന്റെ പ്രസ്താവനയ്ക്കും അമിത് ഷാ മറുപടി നല്‍കി. എഎപി അധ്യക്ഷന്റെ പ്രസ്താവനയെ കോടതിയലക്ഷ്യമെന്ന് വിശേഷിപ്പിച്ച അമിത് ഷാ ഇത് സുപ്രിം കോടതിയോടുള്ള വ്യക്തമായ അവഹേളനമാണെന്ന് താന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും വിജയിച്ചാല്‍ അവരെ സുപ്രീംകോടതി ജയിലിലേക്ക് അയക്കില്ലെന്നാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. ജാമ്യം അനുവദിച്ച ജഡ്ജിമാര്‍ അവരുടെ വിധി എങ്ങനെ ഉപയോഗിക്കുന്നുവെന്നോ ദുരുപയോഗം ചെയ്യുന്നുവെന്നോ ചിന്തിക്കണം. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജയിലിനുള്ളില്‍ ഒളിക്യാമറകള്‍ സ്ഥാപിച്ച് തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നു എന്ന കെജ്രിവാളിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി.

തിഹാര്‍ അദ്ദേഹത്തിന്റെ (ഡല്‍ഹി സര്‍ക്കാര്‍) ഭരണത്തിന്‍ കീഴിലാണ്. അവര്‍ കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഡല്‍ഹി ജയില്‍ ഭരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി യാതൊരു ബന്ധവുമില്ലെന്ന് അമിത് ഷാ പറഞ്ഞു. കെജ്രിവാളിന്റെ പാര്‍ട്ടി 22 ലോക്സഭാ സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നതെന്നും എന്നാല്‍ അദ്ദേഹം ഇപ്പോഴും രാജ്യത്തിന് മുഴുവനും ഗ്യാരണ്ടി നല്‍കുന്നുണ്ടെന്നും പരിഹാസ രൂപേണ അമിത് ഷാ പറഞ്ഞു.

ജാമ്യാപേക്ഷയില്‍ പറയുന്ന മാര്‍ഗനിര്‍ദേശപ്രകാരം കെജ്രിവാളിന് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസും ഡല്‍ഹി സെക്രട്ടേറിയറ്റും പോലും സന്ദര്‍ശിക്കാനാകില്ല. കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്നും സാക്ഷികളുമായി ആശയവിനിമയം നടത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ രണ്ടിന് ജയില്‍ അധികൃതര്‍ക്ക് മുന്നിലെത്തി കീഴടങ്ങണം എന്നുമുള്ള ഉപാധികളോടെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+