വിജയ് സര്‍ക്കാരിനെ തൂക്കി സുപ്രീംകോടതി; തിരുപ്പറന്‍കുണ്ട്രത്ത് നാളെ ദീപം തെളിയിക്കണം, സുരക്ഷ കേന്ദ്ര സേനക്ക്

തമിഴ്‌നാട്ടിലെ മധുരയിലുള്ള തിരുപ്പറന്‍കുണ്ട്രം മലമുകളിലെ വിവാദ ദീപത്തൂണില്‍ നാളെ ദീപം തെളിക്കണമെന്ന് സുപ്രീംകോടതി. മലയുടെ സുരക്ഷാ ചുമതല സിആര്‍പിഎഫ് ഏറ്റെടുക്കാനും കോടതി ഉത്തരവിട്ടു. മുന്‍ കോടതി ഉത്തരവ് നിസരിച്ച ഉച്ചിപ്പിള്ളയാര്‍ ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതി സസ്‌പെന്റ് ചെയ്തു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ
സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ

ഈ മാസം 20ന് വിവാദ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഒരു തവണ മാത്രം തെളിയിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ക്ഷേത്ര സ്ഥാനീയര്‍ എതിര്‍ത്തുവെന്നും പരമ്പരാഗതമായി നടക്കുന്ന പോലെ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിന് മുകളിലെ ദീപസ്തംഭത്തില്‍ ദീപം തെളിയിക്കാന്‍ അവര്‍ തീരുമാനിച്ചു എന്നുമാണ് തമിഴ്‌നാട് സര്‍ക്കാര്‍ സൂപ്രീംകോടതിയെ അറിയിച്ചത്.

supreme court on vijay to thiruparankundram

മുന്‍ ജസ്റ്റിസുമാരായ വൈദ്യനാഥന്‍, പാര്‍ഥിപന്‍ എന്നിവര്‍ക്കാകും ക്ഷേത്ര ട്രസ്റ്റിന്റെ പുതിയ ചുമതല. കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നാണ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. ദര്‍ഗക്ക് അടുത്തുള്ള ദീപത്തൂണില്‍ ഒരുചെറിയ സംഘത്തിന് ദീപം തെളിയിക്കാം എന്നായിരുന്നു നവംബര്‍ 20ലെ കോടതി ഉത്തരവ്. എന്നാല്‍ എല്ലാ ഭക്തര്‍ക്കും ദീപം തെളിയിക്കാമെന്നാണ് ഇന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്.

വിജയ്ക്ക് തിരിച്ചടി; മദ്രാസ് ഹൈക്കോടതിയില്‍ നിര്‍ണായക നീക്കം, മുഖ്യമന്ത്രി പദവി തെറിക്കുമോ?
വിജയ്ക്ക് തിരിച്ചടി; മദ്രാസ് ഹൈക്കോടതിയില്‍ നിര്‍ണായക നീക്കം, മുഖ്യമന്ത്രി പദവി തെറിക്കുമോ?

ദര്‍ഗക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. അവിടെ നടക്കുന്ന പ്രാര്‍ഥന തടസപ്പെടാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 20ലെ ഉത്തരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടന്ന ഇമെയില്‍, ടെലിഫോണ്‍ കോള്‍ രേഖകള്‍, മെസേജുകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സഹിതമുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു.

വിഷയം അടുത്ത തവണ വാദം കേള്‍ക്കുന്ന വേളയില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം എന്നും സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡിജിപി, ഹിന്ദു റിലീജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് സെക്രട്ടറി, കമ്മീഷണര്‍, മധുര കളക്ടര്‍, പോലീസ് കമ്മീഷണര്‍, എസ്പി, ക്ഷേത്ര അധികൃതര്‍ എന്നിവര്‍ക്ക് കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. നവംബര്‍ 20ലെ ഉത്തരവ് നടപ്പാക്കത്തതിലുള്ള നീരസം കോടതി പ്രകടിപ്പിച്ചു.

ഇത്തരം സാഹചര്യം ശക്തമായി നേരിടേണ്ട സമയമായി എന്ന് കോടതി നിരീക്ഷിച്ചു. അല്ലെങ്കില്‍ ഭരണഘടനാ പ്രതിസന്ധി രൂപപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ ഉത്തരവിനെതിരെ നിലപാട് സ്വീകരിച്ചതാണ് ട്രസ്റ്റിനെതിരായ നടപടിക്ക് കാരണം. നവംബര്‍ 24നാണ് ദീപം തെളിയിക്കേണ്ടിയിരുന്നത്. വിവാദ ഭാഗത്ത് ദീപം തെളിയിക്കാതെ പരമ്പരാഗതമായ രീതിയില്‍ തന്നെ ദീപം തെളിയിക്കുകയാണ് അന്ന് ചെയ്തത്. സ്റ്റാലിന്‍ സര്‍ക്കാര്‍ സ്വീകരിച്ചതിന് സമാനമായ നിലപാടാണ് വിജയ് സര്‍ക്കാരും എടുത്തത്. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ വിജയ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ ഇടതുപാര്‍ട്ടികള്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma