സൗദി അറേബ്യ യുഎസ് തന്ത്രം പൊളിച്ചു; എണ്ണ വിപണി പിടിക്കാന്‍ ഇരയാക്കിയത് ഈ രണ്ട് രാജ്യങ്ങളെ

എണ്ണ ഉല്‍പ്പാദനം എല്ലാ രാജ്യങ്ങളും കുത്തനെ വര്‍ധിപ്പിക്കണം എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം. വിപണിയിലെ എണ്ണ ലഭ്യതയും വിലയും നിയന്ത്രിക്കുന്നത് ഒപെക് കൂട്ടായ്മയാണ്. സൗദി അറേബ്യയാണ് ഈ കൂട്ടായ്മയിലെ പ്രധാന എണ്ണ രാജ്യം. സംഘടനയെ പൊളിക്കാനും അതുവഴി എണ്ണ വിപണി പിടിക്കാനുമായിരുന്നു ട്രംപിന്റെ നീക്കം.

സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് വന്‍ മുന്നേറ്റം, വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതല്ലേ, പുതിയ പവന്‍ വില
സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് വന്‍ മുന്നേറ്റം, വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതല്ലേ, പുതിയ പവന്‍ വില

ഇതിന് വേണ്ടി ഒപെക് രാജ്യങ്ങളായ വെനസ്വേല, ഇറാഖ് എന്നിവരില്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തി. ഒപെക് വിടണമെന്ന് ഇരുരാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. യുഎഇ ഒപെക് വിട്ടിരിക്കെയാണ് അമേരിക്ക മറ്റു രാജ്യങ്ങളെ കൂടി സമാനമായ വഴി സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചത്. ഇല്ലെങ്കില്‍ സാമ്പത്തികമായി ഞെരുക്കുമെന്നായിരുന്നുവത്രെ ഭീഷണി. എന്നാല്‍ സൗദി അറേബ്യയുടെ ഇടപെടല്‍ അമേരിക്കയെ പിന്നോട്ടടിപ്പിച്ചു.

saudi arabia block iraq exit from opec

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വിഭവമുള്ള രാജ്യമാണ് വെനസ്വേല. ഈ രാജ്യത്തെ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ കഴിഞ്ഞ ജനുവരിയില്‍ യുഎസ് സൈന്യം അതിക്രമിച്ച് കടന്ന് അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുപോയി. എണ്ണ ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കണമെന്നും ഒപെകില്‍ നിന്ന് പിന്മാറണമെന്നും ശേഷം അമേരിക്ക ആവശ്യപ്പെട്ടു. ഒപെകിന് നല്‍കുന്ന വാര്‍ഷിക വരി തടയുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഉല്‍പ്പാദനം കൂട്ടാമെന്ന് വെനസ്വേല സമ്മതിക്കുകയായിരുന്നു.

വിജയ്ക്ക് തിരിച്ചടി; മദ്രാസ് ഹൈക്കോടതിയില്‍ നിര്‍ണായക നീക്കം, മുഖ്യമന്ത്രി പദവി തെറിക്കുമോ?
വിജയ്ക്ക് തിരിച്ചടി; മദ്രാസ് ഹൈക്കോടതിയില്‍ നിര്‍ണായക നീക്കം, മുഖ്യമന്ത്രി പദവി തെറിക്കുമോ?

സമാനമായ നീക്കം ഇറാഖിലും അമേരിക്ക നടത്തി. 2003 മുതല്‍ ഇറാഖിന്റെ എണ്ണ വരുമാനം അമേരിക്കയിലെ ബാങ്ക് വഴിയാണ്. ഇത് തടയുമെന്നായിരുന്നു ഇറാഖിന് മേലുള്ള ഭീഷണി. ഇറാഖില്‍ ഇറാന്റെ സ്വാധീനമുണ്ട് എന്ന് ആരോപിച്ച് ഫണ്ട് തടയാനായിരുന്നുവത്രെ പദ്ധതി. ഒപെക് വിടില്ലെന്നും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാമെന്നും ഇറാഖ് സമ്മതിച്ചു എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പ്രസിഡന്റ് മദ്യൂറോയെ അറസ്റ്റ് ചെയ്ത് വെനസ്വേലയിലെ എണ്ണ വിപണി നിയന്ത്രണത്തിലാക്കിയ പിന്നാലെയാണ് അമേരിക്ക ഇറാനെതിരെ ആക്രമണം തുടങ്ങിയത്. ആദ്യ ദിനം തന്നെ ഇറാനിലെ പരമോന്നത നേതാവിനെ കൊലപ്പെടുത്തി. മൂന്ന് ദിവസത്തിനകം ഇറാനെ നിയന്ത്രണത്തിലാക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വെനസ്വേലയില്‍ സംഭവിച്ച പോലെ ആയില്ല ഇറാനിലെ കാര്യങ്ങള്‍. അമേരിക്ക വെട്ടിലാകുന്നതായിരുന്നു പിന്നീടുള്ള കാഴ്ച.

121 കിലോ സ്വര്‍ണം തിരുമല ക്ഷേത്രത്തിന്; ആരാണ് വര്‍ധമാന്‍ ജെയ്ന്‍? 200 കോടി ഡോളറിന് കമ്പനി വിറ്റു
121 കിലോ സ്വര്‍ണം തിരുമല ക്ഷേത്രത്തിന്; ആരാണ് വര്‍ധമാന്‍ ജെയ്ന്‍? 200 കോടി ഡോളറിന് കമ്പനി വിറ്റു

ഇറാനെ വരുതിയിലാക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയതോടെ ഇറാന്റെ എണ്ണ വിഭവങ്ങള്‍ക്കെതിരെ ഉപരോധം ശക്തമാക്കി. ഇറാഖിനെ വരുതിയിലാക്കാന്‍ സമ്മര്‍ദ്ദം തുടങ്ങി. എന്നാല്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്കയോട് വിഷയം സംസാരിച്ച ശേഷമാണ് അമേരിക്ക സമ്മര്‍ദ്ദം അവസാനിപ്പിച്ചത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, യുഎഇ ഒപെക് വിട്ടു. എണ്ണ വിപണിയില്‍ നിയന്ത്രണം പാടില്ലെന്നും യഥേഷ്ടം ഉല്‍പ്പാദിപ്പിച്ച് വില കുറയ്ക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്. അത് എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന സാമ്പത്തിക ശക്തികളെ തകിടം മറിക്കുമെന്ന് സൗദി അറേബ്യ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma