വിജയ്ക്ക് തിരിച്ചടി; മദ്രാസ് ഹൈക്കോടതിയില്‍ നിര്‍ണായക നീക്കം, മുഖ്യമന്ത്രി പദവി തെറിക്കുമോ?

മുഖ്യമന്ത്രി സി ജോസഫ് വിജയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളാന്‍ വിസമ്മതിച്ചു മദ്രാസ് ഹൈക്കോടതി. ഹര്‍ജി തള്ളണം എന്ന വിജയുടെ ഹര്‍ജി ജസ്റ്റിസ് വി ലക്ഷ്മിനാരായണന്റെ ബെഞ്ച് തള്ളി. പെരമ്പൂര്‍ മണ്ഡലത്തിലെ വോട്ടര്‍ എസ് ദിനേശ് സമര്‍പ്പിച്ച ഹര്‍ജി തള്ളണം എന്നായിരുന്നു വിജയുടെ ആവശ്യം. എന്നാല്‍ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളുടെ ഗൗരവം വിചാരണയില്‍ മാത്രമാണ് മനസിലാകുക എന്നു കോടതി വ്യക്തമാക്കി.

121 കിലോ സ്വര്‍ണം തിരുമല ക്ഷേത്രത്തിന്; ആരാണ് വര്‍ധമാന്‍ ജെയ്ന്‍? 200 കോടി ഡോളറിന് കമ്പനി വിറ്റു
121 കിലോ സ്വര്‍ണം തിരുമല ക്ഷേത്രത്തിന്; ആരാണ് വര്‍ധമാന്‍ ജെയ്ന്‍? 200 കോടി ഡോളറിന് കമ്പനി വിറ്റു

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ആസ്തി സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ വിജയ് വെളിപ്പെടുത്തിയില്ല എന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച വിജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന യാതൊന്നും സത്യവാങ്മൂലത്തില്‍ ഇല്ലെന്ന് വിജയ് ബോധിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

vijay plea rejected in hc

''കഴിഞ്ഞ ജനുവരിയില്‍ വിജയ് പനിര്‍ത്തിയില്‍ 30 കോടി രൂപയ്ക്ക് മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. തൊട്ടടുത്ത മാസം പാഡിയിലെ കണ്ണായ സ്ഥലം 35 കോടിക്ക് വില്‍ക്കുകയും ചെയ്തു. കൊടൈക്കനാലിലെ 50 സെന്റ് സ്ഥലം കൃഷി ഭൂമിയാണ് എന്നാണ് വിജയ് കാണിച്ചിരിക്കുന്നത്. എന്നാല്‍ റവന്യൂ വകുപ്പിന്റെ രേഖയില്‍ അത് സര്‍ക്കാര്‍ ഭൂമിയാണ്''- പരാതിക്കാരനായ ദിനേശ് ആരോപിക്കുന്നു.

സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് വന്‍ മുന്നേറ്റം, വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതല്ലേ, പുതിയ പവന്‍ വില
സ്വര്‍ണവില ഗിയര്‍ മാറ്റി; ഇന്ന് വന്‍ മുന്നേറ്റം, വില കുറഞ്ഞിട്ട് വാങ്ങാമെന്ന് കരുതല്ലേ, പുതിയ പവന്‍ വില

മല്‍സരിക്കുന്ന വ്യക്തി കൃത്യമായ വിവരങ്ങള്‍ മറച്ചുവെച്ചിരിക്കുന്നു, ചില വിവരങ്ങള്‍ തെറ്റായി നല്‍കുകയും ചെയ്തിരിക്കുന്നു. ഇത് ജനപ്രാതിനിധ്യ നിയമ പ്രകാരം അഴിമതിയുടെ ഗണത്തില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ ഈ രീതിയില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച വിജയുടെ ജയം അസാധുവാക്കണം എന്നും ദിനേശ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം വിജയ് നിഷേധിച്ചു.

യാതൊരു രേഖാമൂലമുള്ള തെളിവില്ലാതെയാണ് പരാതിക്കാരന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് വിജയ് ബോധിപ്പിച്ചു. 600 കോടിയില്‍ അധികം വരുന്ന ആസ്തി വിവരങ്ങള്‍ വിജയ് തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയ കാര്യം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതിയായതല്ലെന്നും വിജയുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരായ ഗോപാല്‍ ശങ്കരനാരായണന്‍, ശ്രീനാഥ് ശ്രീദേവന്‍ എന്നിവര്‍ വിജയ്ക്ക് വേണ്ടി ഹാജരായി.

കുവൈത്തില്‍ ആക്രമണം നടത്തിയത് ആര്? കൈമലര്‍ത്തി ഇറാന്‍; അതൊരു ആസൂത്രിത നീക്കം
കുവൈത്തില്‍ ആക്രമണം നടത്തിയത് ആര്? കൈമലര്‍ത്തി ഇറാന്‍; അതൊരു ആസൂത്രിത നീക്കം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മല്‍സരിച്ച വിജയ് രണ്ടിടത്തും ജയിച്ചിരുന്നു. ഒരു മണ്ഡലം അദ്ദേഹം ഒഴിഞ്ഞു. പെരമ്പൂര്‍ നിലനിര്‍ത്തുകയും ചെയ്തു. പെരമ്പൂരില്‍ ഡിഎംകെയുടെ സിറ്റിങ് എംഎല്‍എ ആര്‍ഡി ശേഖറിനെ 60000ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയ് പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ശേഖറും കോടതിയെ സമീപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma