കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിയുടെ ആവശ്യം തള്ളി സുപ്രീംകോടതി; ശിവശങ്കറിന്‍റെ ജാമ്യത്തിന് സ്റ്റേ ഇല്ല

Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത കേസില്‍ എം ശിവശങ്കര്‍ ജാമ്യത്തില്‍ തുടരും. ശിവശങ്കറിന് ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഇഡി നല്‍കിയ ഹര്‍ജി ആറാഴ്ചകള്‍ക്ക് ശേഷം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസില്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇത് പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം. അഡീഷനല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ് വി രാജുവായിരുന്നു സുപ്രീം കോടതയില്‍ ഇഡിക്ക് വേണ്ടി ഹാജരായത്. എന്നാല്‍ ശിവശങ്കറില്‍ നിന്നും കണ്ടെടുത്ത പണം ഒരു കോടിക്ക് താഴെയാണെന്നും അദ്ദേഹം അസുഖബാധിതനാണെന്ന റിപ്പോര്‍ട്ടും പരിഗണിച്ച് കോടതി ഇഡിയുടെ വാദം തുള്ളകയായിരുന്നു.

m siva

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

ശിവശങ്കര്‍ അസുഖം അനുഭവിക്കുകയാണെന്നം സ്വര്‍ണക്കടത്തിലെ ആകെ തുക ഒരു കോടിയില്‍ കൂടുതലാണെന്ന ഇഡിയുടെ വാദവും കോടതി പരിഗണിച്ചില്ല. സ്വര്‍ണ്ണം കടത്തിയത് മറ്റാരോ ആണ്, അദ്ദേഹത്തിന് ഇതില്‍ പങ്കില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞതു. എന്നാല്‍ കസ്റ്റംസ് പിടിയിലായ സ്വര്‍ണ്ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നായിരുന്നു ഇഡിയുടെ മറുപടി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചില്ലെന്നാണ് പറയുന്നതെന്നായിരുന്നു ശിവശങ്കറിന്‍റെ വക്കീല്‍ ജയദീപ് ഗുപ്ത അഭിപ്രായപ്പെട്ടത്.

Recommended Video

cmsvideo
കേരള: ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി പരിഗണിച്ചില്ല

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

English summary
Supreme Court rejects ED's demand; Shiva Shankar's bail does not stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X