കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടു ഭാര്യമാരുണ്ടെങ്കില്‍ മുസ്ലീം ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിടാം

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: മുസ്ലീം വ്യക്തി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന് അയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി. രണ്ടു ഭാര്യമാരുണ്ടെന്നു കാട്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ കുര്‍ഷീദ് അഹമ്മദ് ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.

ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുന്നയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. 2008 ജൂണ്‍ 17നാണ് ഇറിഗേഷന്‍ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി അഹമ്മദ് ഖാനെ രണ്ടു ഭാര്യമാരുണ്ടെന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത്.

court

ഇതിനെതിരെ ഇദ്ദേഹം ഇയാള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ തീരുമാനം കോടതി ശരിവെക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അഹമ്മദ് ഖാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ മുസ്ലീം വ്യക്തിനിയമം അനുവദിക്കുന്നുണ്ടെന്നായിരുന്നു ഇയാളുടെ വാദം. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഇത്തരം നിയമങ്ങള്‍ മതത്തിനകത്തു മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും സര്‍ക്കാര്‍ നിയമത്തില്‍ അത് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സബീന ബീഗം എന്ന ആദ്യ ഭാര്യ നിലനില്‍ക്കെ തന്നെ അന്‍ജും ബീഗം എന്ന സ്ത്രീയെ അഹമ്മദ് ഖാന്‍ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആദ്യഭാര്യയുടെ സഹോദരി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷിച്ച് പരാതി ശരിവെക്കുകയും ചെയ്തു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്.

English summary
Supreme court says Polygamy not integral part of Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X