കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുണിടെക്കിന്റെ ഫ്ളാറ്റ് നിര്‍മാണം വൈകി; 14 ശലമാനം പലിശ നല്‍കണമെന്ന് കോടതി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഫ് ളാറ്റിനായി മുന്‍കൂട്ടി പണം വാങ്ങിയശേഷം നിശ്ചിത സമയത്തിനുള്ളിലും പൂര്‍ത്തിയാക്കി നല്‍കാത്തതിനെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ യൂണിടെക്കിനെതിരെ സുപ്രീംകോടതി വിധി. ഫ് ളാറ്റ് വാങ്ങാനായി പണം നല്‍കിയ 39 പേര്‍ക്കും 14 ശതമാനം പലിശ നല്‍ണമെന്നാണ് കോടതിവിധി ഉണ്ടായിരിക്കുന്നത്.

ഹരിയാണയിലെ യൂണിടെക്കിന്റെ വിസ്താസ് പ്രൊജക്ടിനെതിരെ ഫ് ളാറ്റ് വാങ്ങാനിരുന്നവര്‍ നല്‍കിയ പരാതിയിലാണ് വിധി. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഇവരുടെ പലിശ കോടതി രജിസ്ട്രിയില്‍ അടക്കണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് മോഹന്‍ എന്നിവര്‍ ചേര്‍ന്ന ബഞ്ച് വിധിച്ചു.

supreme-court

2012 ജനുവരി 1 മുതലുള്ള പലിശയാണ് നല്‍കേണ്ടത്. ഫ് ളാറ്റിനായി എത്ര തുകയാണോ അടച്ചത് അത്രയും തുകയും 14 ശതമാനം വീതം പലിശ ഫ് ളാറ്റിനായി ബുക്ക് ചെയ്തവര്‍ക്ക് യൂണിടെക്ക് നല്‍കേണ്ടിവരും. ഫ് ളാറ്റ് നിര്‍മാണം പലതവണ വൈകിപ്പിക്കുകയും പണം തിരിച്ചു നല്‍കാന്‍ കമ്പനി തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഫ് ളാറ്റിനായി കാത്തിരിക്കുന്നവര്‍ കോടതിയെ സമീപിച്ചത്.


English summary
Supreme Court tells Unitech to pay interest to 39 flat buyers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X