കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ വർഷത്തെ മിന്നലാക്രമണം വെറും മുന്നറിയിപ്പ്; പാക് പ്രകോപനം തുടർന്നാൽ...

2016 സെപ്റ്റംബര്‍ 28.29 ദിവസങ്ങളിലാണ് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്.

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ദില്ലി: പാക് അധീന കശ്മീരിൽ കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ മിന്നലാക്രമണം പാകിസ്താനുള്ള സന്ദേശം മാത്രമാണെന്ന് ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത്. പാകിസ്താന്റെ ഭാഗത്ത് നിന്ന് ഇനിയും പ്രകോപനം തുടർന്നാൽ മിന്നലാക്രമണങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

bibin rawath

ഇത് വ്യാജമല്ല... ഉമര്‍ ഫയാസിന്റെ ചിത്രവുമായി ഇന്ത്യ; ഇതാണ് മനുഷ്യാവകാശ ലംഘനം, പാകിസ്താന് തിരിച്ചടിഇത് വ്യാജമല്ല... ഉമര്‍ ഫയാസിന്റെ ചിത്രവുമായി ഇന്ത്യ; ഇതാണ് മനുഷ്യാവകാശ ലംഘനം, പാകിസ്താന് തിരിച്ചടി

മ്യാൻമാറിലേയും പാക് അതിർത്തി മേഖലയിലേയും മിന്നലാക്രമണത്തിൽ പങ്കെടുത്തവരുടെ കഥ പറയുന്ന മേസ്റ്റ് ഫിയർലെസ് എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ബിപിൻ റാവത്ത് ഇക്കാര്യം അറിയിച്ചത്.

മിന്നലാക്രമണം സാമ്പിൾ മാത്രം

മിന്നലാക്രമണം സാമ്പിൾ മാത്രം

കഴിഞ്ഞ വർഷം ഇന്ത്യ പാക് അധീന കശ്മീരിൽ നടത്തിയ മിന്നൽ ആക്രമണം വെറും മുന്നറിയിപ്പു മാത്രമായിരുന്നവെന്നാണ് ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത് പറഞ്ഞു. ഇന്ത്യ മിന്നലാക്രമണം കൊണ്ട് ലക്ഷ്യമാക്കിയതെന്താണെന്ന് പാകിസ്താൻ തിരിച്ചറിഞ്ഞ് കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

നുഴഞ്ഞു കയറ്റം ഇപ്പോഴും നടക്കുന്നു

നുഴഞ്ഞു കയറ്റം ഇപ്പോഴും നടക്കുന്നു

‌പാക് ഭീകരർ ഇന്ത്യൻ അതിർത്തിയിലേക്കു നുഴഞ്ഞു കയറുന്നത് ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ ഇവരെ എങ്ങനെ സ്വീകരിക്കണമെന്നും എങ്ങോട്ട് അയക്കണമെന്നും ഇന്ത്യൻ സൈന്യത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

 എന്തിനും തയ്യാറായ സൈന്യം

എന്തിനും തയ്യാറായ സൈന്യം

ഏത് പ്രതിസന്ധിയേയും നേരിടാനുള്ള കരുത്ത് ഇന്ത്യൻ സൈന്യത്തിനുണ്ട്. സൈന്യം എന്തിനും സജ്ജമായിരിക്കുകയാണെനന്നും റാവത്ത് പറഞ്ഞു.

 ആദ്യം മ്യാൻമാറിൽ

ആദ്യം മ്യാൻമാറിൽ

പാക് അധീന കശ്മീരിൽ മിന്നലാക്രണം നടത്തിയതിനു മുൻപ് മ്യാൻമാർ അതിർത്തിയിൽ മിന്നലാക്രമണം നടത്തിയിരുന്നു. ഇതിനു ശേഷം സൈന്യത്തിനോട് മിന്നലാക്രമണത്തിന് ഒരുങ്ങാൻ ആഹ്വാനം ചെയ്തതായും മുൻ സൈനിക മേധാവി ദുൽബീർ സിങ് പറഞ്ഞു. പ്രതിരോധത്തിനുള്ള ആക്രമണമായിരുന്നു അതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

സൈന്യത്തിന്റെ കീർത്തി ഉയർന്നു

സൈന്യത്തിന്റെ കീർത്തി ഉയർന്നു

അതിർത്തിയിലെ മിന്നാലാക്രമണം സൈന്യത്തിന്റെ മനോധൈര്യം ഉയർത്തിയിട്ടുണ്ടുണ്ട്. കൂടാതെ ആഗോള തലത്തിൽ ഇന്ത്യയുടെ പ്രശസ്തിയാർജിച്ചെന്നും മുൻ സൈനിക മേധാവി പറഞ്ഞു.

സൈന്യത്തിന്റെ മിന്നലാക്രമണം

സൈന്യത്തിന്റെ മിന്നലാക്രമണം

കഴിഞ്ഞ വർഷം സെപ്റ്റംബർ 28, 29 നാണ് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തിയത്. ജമ്മു-കശ്മീകരിലെ ഉറിയിയെ സൈനിക ക്യാമ്പിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ 19 സൈനികർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സൈന്യം മിന്നലാക്രമണം നടത്തിയത്.

English summary
Army chief General Bipin Rawat on Monday warned Pakistan that it should desist from promoting cross-border terrorism, stressing that India has a range of retaliatory options available to thwart its nefarious designs like it showed through the cross-border "surgical strikes a year ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X