കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി മന്ത്രിസഭയിലെ ടോപ് ഫോര്‍ ആരായിരിക്കും, 5 പേര്‍ക്ക് സാധ്യത, എല്ലാം പ്രമുഖര്‍!!

Google Oneindia Malayalam News

ദില്ലി: മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നടക്കം മന്ത്രിമാരുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ടോപ് ഫോര്‍ ആരൊക്കെ എത്തുമെന്ന് ഇപ്പോഴും വ്യക്തമല്ല. അഞ്ച് പേരുകളാണ് മുന്‍നിരയിലുള്ളത്. എന്നാല്‍ ഇവര്‍ മാറാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം മന്ത്രിസഭയിലേക്ക് അമിത് ഷാ എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാചര്യത്തില്‍ അടിമുടി മാറ്റമുണ്ടാകാനും സാധ്യതയുണ്ട്.

മന്ത്രിസഭയില്‍ പുതുമുഖങ്ങളും കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരും ഇടംപിടിക്കും. മോശം പ്രകടനം നടത്തിയവരെ ഒഴിവാക്കിയാണ് പകരം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് വി മുരളീധരനും മന്ത്രിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും ടോപ് ഫോറിനെ കുറിച്ച് ധാരണയായിട്ടില്ല.

ബിഗ് ഫോര്‍

ബിഗ് ഫോര്‍

ബിഗ് ഫോര്‍ മോദിയുടെ ചുറ്റും ശക്തിപകരുന്ന ടീമായിട്ടാണ് അറിയപ്പെടുന്നത്. ഇത്തവണ അമിത് ഷാ രണ്ടാമനാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഗുജറാത്ത് മോഡലിലാണ് ഇത്തവണ ടോപ് ഫോറിനായുള്ള മോദിയുടെ ശ്രമം. രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍ എന്നിവരാണ് ഇതിലേക്കുള്ള സാധ്യത സജീവമാക്കി നിര്‍ത്തുന്നത്. ഇതില്‍ പിയൂഷ് ഗോയല്‍ വന്നാല്‍ അത് അദ്ഭുതപ്പെടുത്തുന്ന നീക്കമാവും.

നാല് സ്ഥാനങ്ങള്‍

നാല് സ്ഥാനങ്ങള്‍

ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയാണ് മുന്‍നിരയിലുള്ള മന്ത്രാലയങ്ങള്‍. ഇതെല്ലാം ബിജെപി നേതാക്കള്‍ക്കാണ് ലഭിക്കുക. അതേസമയം മികച്ച പരിചയസമ്പത്തുള്ളവരെ മാത്രമേ ഈ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരൂ. അതുകൊണ്ട് തന്നെ ആദ്യ മന്ത്രിസഭയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ സാധ്യത. പക്ഷേ ഇവിടെ അമിത് ഷാ മന്ത്രിസ്ഥാനത്തേക്ക് വരുമെന്ന് ഉറപ്പായത് കാര്യങ്ങള്‍ വീണ്ടും സസ്‌പെന്‍സിലേക്ക് നയിച്ചിരിക്കുകയാണ്.

രണ്ടാമന്‍ രാജ്നാഥ് സിംഗ്

രണ്ടാമന്‍ രാജ്നാഥ് സിംഗ്

മന്ത്രിസഭയിലെ രണ്ടാമന്‍ രാജ്നാഥ് സിംഗ് ആണ്. നേരത്തെ അമിത് ഷായ്ക്കായിരുന്നു സാധ്യത. അമിത് ഷായുടെ പ്രചാരണം ബിജെപിയുടെ വിജയം കൂടുതല്‍ മികച്ചതാക്കിയെന്നും മോദിക്ക് അഭിപ്രായമുണ്ട്. ആഭ്യന്തര മന്ത്രി പദം അദ്ദേഹത്തിന് ലഭിക്കാനാണ് സാധ്യത. ഇതോടെ രാജ്‌നാഥ് സിംഗിന്റെ സ്ഥാനത്ത് കാര്യമായ മാറ്റമുണ്ടാകും. ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ രാജ്‌നാഥ് സിംഗായിരുന്നു ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചിരുന്നത്. അന്നും രണ്ടാം സ്ഥാനം അദ്ദേഹത്തിനായിരുന്നു.

ചുമതലകള്‍ ഇങ്ങനെ

ചുമതലകള്‍ ഇങ്ങനെ

രാജ്‌നാഥ് സിംഗിന് പ്രതിരോധ വകുപ്പ് നല്‍കാനാണ് സാധ്യത. ടോപ് ഫോറില്‍ അദ്ദേഹം ഉണ്ടാവുമെന്ന് ഉറപ്പാണ്. സുഷമ സ്വരാജ് കഴിഞ്ഞ സര്‍ക്കാരില്‍ ഏറ്റവും മികച്ച രീതിയില്‍ വിദേശകാര്യ മന്ത്രാലയത്തെ മുന്നോട്ട് കൊണ്ടുപോയിരുന്നു. ഈ സ്ഥാനത്ത് അവര്‍ തുടരാന്‍ സാധ്യതയുണ്ട്. ഇത്തവണ അവര്‍ മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വലിയ അഭ്യൂഹങ്ങളാണ് ഉള്ളത്. സുഷമ തനിക്ക് വിദേശകാര്യ മന്ത്രിയായി തുടരാന്‍ ആഗ്രഹമുണ്ടെന്ന് മോദിയെ അറിയിച്ചിരുന്നു. അതുകൊണ്ട് അവരെ പരിഗണിക്കാനാണ് സാധ്യത.

ധനമന്ത്രി ആരാവും

ധനമന്ത്രി ആരാവും

ധനമന്ത്രി സ്ഥാനത്തേക്ക് വലിയ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. നിര്‍മലാ സീതാരാമനാണ് സജീവ പരിഗണനയിലുള്ളത്. കഴിഞ്ഞ സര്‍ക്കാരില്‍ മനോഹര്‍ പരീക്കര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ നിര്‍മലാ സീതാരാമന്‍ ടോപ് ഫോറിലെത്തിയിരുന്നു. മറ്റൊരു പേര് പിയൂഷ് ഗോയലാണ്. ഗോയല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സയ്ക്കായി പോയപ്പോള്‍ ബജറ്റ് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. അതുകൊണ്ട് ഈ സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമാണ്. അതേസമയം നിതിന്‍ ഗഡ്കരിയും മികച്ച വകുപ്പ് തന്നെ ലഭിക്കും.

കേരളത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് കേന്ദ്ര മന്ത്രി പദത്തിലേക്ക്, വി മുരളീധരന്റെ ജൈത്രയാത്ര ഇങ്ങനെകേരളത്തിന്റെ കളിത്തൊട്ടിലില്‍ നിന്ന് കേന്ദ്ര മന്ത്രി പദത്തിലേക്ക്, വി മുരളീധരന്റെ ജൈത്രയാത്ര ഇങ്ങനെ

English summary
surprise around big 4 suspense continues in modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X