• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുശാന്തിന്റെ മരണത്തില്‍ എല്ലാ വിരലുകളും ഒരാളിലേക്ക്, പ്രൊഫഷണല്‍ പക, വിവേക് ഒബ്രോയ് പറയുന്നു!!

മുംബൈ: സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ എല്ലാ കണ്ണുകളും കരണ്‍ ജോഹറിലേക്ക്. സുശാന്തിനെ കരണ്‍ അടക്കമുള്ളവര്‍ ബോളിവുഡില്‍ ഒറ്റപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. അഞ്ചോളം നിര്‍മാണ കമ്പനികളെ അദ്ദേഹത്തെ ഇനി തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നുവെന്നാണ് സൂചന. ഇത്തരം അനുഭവങ്ങളുടെ ഇരയാണ് താനെന്ന് നടന്‍ വിവേക് ഒബ്രോയിയും പറഞ്ഞു. സുശാന്ത് വിഷാദത്തിന് അടിപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുടര്‍ച്ചയായി സിനിമകള്‍ കുറയുന്നത് സുശാന്തിനെ ബാധിച്ചിരുന്നു. പുറത്ത് നിന്ന് വന്ന ഒരാളെ പോലെയാണ് സുശാന്തിനെ ഈ നെപ്പോട്ടിസം ടീം കണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പല നടീനടന്മാരും ഇവര്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

cmsvideo
  Vivek Oberoi shares details of Sushant Singh Rajput’s funeral | Oneindia Malayalam

  ബോളിവുഡില്‍ താരം നേരിട്ട പ്രൊഫണല്‍ പോരിനെ കുറിച്ചും പോലീസ് അന്വേഷിക്കും. ആത്മഹത്യയാമെന്ന് പറയുമ്പോഴും, സുശാന്തിനെ വിഷാദരോഗിയാക്കിയത് അവഗണനയാണെന്ന സൂചന പോലീസിനുണ്ട്. മുമ്പ് കരണ്‍ ജോഹറിനെ സുശാന്ത് ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അവണിക്കാനായിരുന്നു ശ്രമം. നിങ്ങളുമായി അദ്ദേഹം വര്‍ക്ക് ചെയ്യില്ലെന്ന് കരണ്‍ ജോഹറിന്റെ ഓഫീസ് പറഞ്ഞെന്ന് മുമ്പൊരിക്കല്‍ സുശാന്ത് വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഒപി സിംഗും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നു. ഹരിയാന പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സിംഗ്.

  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ഓഫീസിന്റെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറാണ് അദ്ദേഹം. അന്വേഷണം ഒപി സിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഖട്ടാറും രജപുത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു. അതേസമയം നടന്‍ വിവേക് ഒബ്രോയിയുടെ കുറിപ്പും ഇതിനിടയില്‍ വൈറലായിട്ടുണ്ട്. സുശാന്തിന്റെ സംസ്‌കാര ചടങ്ങില്‍ പോയിരുന്നു. ഹൃദയഭേദകമായിരുന്നു അത്. എന്റെ ജീവിതത്തിലും അദ്ദേഹത്തിന് നേരിട്ടത് പോലുള്ള ഒറ്റപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. അത് സുശാന്തുമായി പങ്കുവെച്ചിരുന്നെങ്കിലെന്ന് ഞാന്‍ ഇപ്പോള്‍ ആലോചിച്ച് പോകുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മനോവിഷമം കുറയുമായിരുന്നു.

  ഇതേ വേദനയോടെ ഞാനും എന്റെ യാത്ര പിന്നിട്ടിട്ടുണ്ട്. അത് വളരെ ഇരുണ്ടതും ഒറ്റയ്ക്കുള്ളതായ യാത്രയാണ്. പക്ഷേ മരണം ഒരിക്കലും അതിനുള്ള ഉത്തരമില്ല. അദ്ദേഹം സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും കുറിച്ച് മറന്ന് പോയിട്ടുണ്ടാവും. അവരാണ് ഇന്ന് സുശാന്തിന്റെ മരണത്തില്‍ നെഞ്ച് പൊട്ടി കരയുന്നത്. ഇന്ന് ഞാന്‍ സുശാന്തിന്റെ പിതാവിനെ കണ്ടു. മകന്റെ ചിതയ്ക്ക് തിരികൊളുത്തുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ട വേദന ഒരിക്കലും സഹിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ സഹോദരി തിരിച്ച് വരാനായി സുശാന്തിനോട് പറയുന്നുണ്ടായിരുന്നു.

  ബോളിവുഡ് സിനിമാ ലോകം മാറി ചിന്തിക്കേണ്ട സമയമാണിത്. സ്വയം കുടുംബമെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതങ്ങനെയല്ല. നല്ലതിന് വേണ്ടി മാറേണ്ടതുണ്ട്. മറ്റുള്ളവരെ കുറിച്ചും നമ്മള്‍ ആശങ്കപ്പെടണം. അധികാര കളി അവസാനിപ്പിക്കണം. വിശാല മനസ്സോടെയാവണം പ്രവര്‍ത്തിക്കേണ്ടത്. കഴിവുള്ളവര്‍ നിങ്ങളുടെ എല്ലാ ഈഗോയും മാറ്റിവെച്ച് അംഗീകാരം നല്‍കാന്‍ ശ്രമിക്കണം. ഈ കുടുംബം ശരിക്കുമൊരു കുടുംബമായി മാറേണ്ടതുണ്ട്. സുശാന്തിന്റെ ചിരി തനിക്ക് മിസ് ചെയ്യുമെന്ന് വിവേക് ഒബ്‌റോയ് കുറിച്ചു.

  English summary
  sushant singh rajput's suicide a wake up call for bollywood says vivek oberoi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X