Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാന്‍സറിന് കാരണമായേക്കുമെന്ന് സംശയം; റാനിറ്റിഡിനെ അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്നൊഴിവാക്കി

ന്യൂദല്‍ഹി: ക്യാന്‍സറിന് കാരണമാകുന്ന ആശങ്കകളെ തുടര്‍ന്ന് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ജനപ്രിയ മരുന്നായ റാനിറ്റിഡിന്‍ എന്ന അന്റാസിഡ് ഒഴിവാക്കി. ഇതടക്കം 26 മരുന്നുകളാണ് അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധാരണയായി നല്‍കിവരുന്ന നമരുന്നാണ് റാനിറ്റിഡിന്‍.

റാനിറ്റിഡിന്‍ അസിലോക്ക്, സിനറ്റാക്, റാന്റക് എന്നീ ബ്രാന്‍ഡ് നാമങ്ങളില്‍ ജനപ്രിയമായി വില്‍ക്കപ്പെടുന്നു. അതേസമയം 384 മരുന്നുകള്‍ അടങ്ങിയ ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക (എന്‍എല്‍ഇഎം) ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി. ഒഴിവാക്കിയ 26 മരുന്നുകള്‍ ഇനി പറയുന്നവയാണ്.

1

അല്‍റ്റെപ്ലെസ്, അറ്റെനോലോള്‍, ബ്ലീച്ചിംഗ് പൗഡര്‍, കാപ്രോമൈസിന്‍, സെട്രിമൈഡ്, ക്ലോര്‍ഫെനിര്‍മിന്‍, ഡിലോക്‌സനൈഡ് ഫ്യൂറോയേറ്റ്, ഡിമര്‍കാപ്രോള്‍, എറിത്രോമൈസിന്‍, എഥിനൈല്‍സ്ട്രാഡിയോള്‍, എഥിനൈല്‍സ്ട്രാഡിയോള്‍ (എ) നോറെത്തിസ്റ്റെറോണ്‍ (ബി), ഗാന്‍സിക്ലോവിര്‍, കനാമൈസിന്‍, ലാമിവുഡിന്‍ (എ) + നെവിരാപൈന്‍ (ബി) + സ്റ്റാവുഡിന്‍ (സി), ലെഫ്‌ലുനോമൈഡ്, മെഥില്‍ഡോപ്പ, നിക്കോട്ടിനാമൈഡ്, പെഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2 എ, പെഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2 ബി, പെന്റമിഡിന്‍, പ്രിലോകെയ്ന്‍ (എ) + ലിഗ്‌നോകെയ്ന്‍ (ബി), പ്രോകാര്‍ബാസിന്‍, റാണിറ്റിഡിന്‍, റിഫാബുട്ടിന്‍, സ്റ്റാവുഡിന്‍ (എ) + ലാമിവുഡിന്‍ (ബി) 25. സുക്രാള്‍ഫേറ്റ്, വൈറ്റ് പെട്രോളാറ്റം.

2

ക്യാന്‍സറിന് കാരണമാകുന്നു എന്ന ആശങ്കകളെ തുടര്‍ന്ന് ലോകമെമ്പാടും റാനിറ്റിഡിന്‍ സംശയത്തിന്റെ നിഴലിലാണ്. അവശ്യമരുന്നുകളുടെ പട്ടികയില്‍ നിന്ന് റാനിറ്റിഡിന്‍ പുറത്തെടുക്കുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുമായും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും (എയിംസ്) വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

3

2019ല്‍ യുഎസ് ആസ്ഥാനമായുള്ള ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ആണ് റാനിറ്റിഡിന്‍ ക്യാന്‍സറിന് കാരണമാകുന്നു എന്ന സംശയം പ്രകടിപ്പിച്ചത്. 1988ല്‍ വാര്‍ഷിക വില്‍പ്പനയില്‍ 1 ബില്യണ്‍ ഡോളര്‍ നേടിയ ലോകത്തിലെ ആദ്യത്തെ മരുന്നുകളില്‍ ഒന്നാണ് സാന്റക്.

പെര്‍ഫ്യൂമിന്റെ ഗന്ധം മണിക്കൂറുകള്‍ നീണ്ടുനില്‍ക്കണോ... ഇതാ ചില പൊടിക്കൈകള്‍

4

അതേസമയം, പുതിയ അവശ്യ പട്ടിക പുറത്തുവന്നതോടെ, ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍ പോലുള്ള പ്രമേഹ വിരുദ്ധ മരുന്നുകള്‍, ഡെലാമനിഡ് പോലുള്ള ക്ഷയരോഗ വിരുദ്ധ മരുന്നുകള്‍, ഐവര്‍മെക്റ്റിന്‍ പോലുള്ള ആന്റിപാരസൈറ്റ് എന്നിവ ഉള്‍പ്പെടുന്ന ഉയര്‍ന്ന ഡിമാന്‍ഡുള്ള നിരവധി മരുന്നുകളുടെ വില കുറയാന്‍ സാധ്യതയുണ്ട്.

ശരിക്കും ലേഡി ഓഫ് മൂണ്‍ തന്നെ..; കറുപ്പില്‍ തിളങ്ങി അനശ്വര, വൈറല്‍ ചിത്രങ്ങള്‍

5

അതേസമയം അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിന് വിധേയമായിരിക്കും. കാന്‍സറിനുള്ള നാലു മരുന്നുകള്‍ അവശ്യ മരുന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് പരമാവധി 10 ശതമാനം വില വരെ പ്രതിവര്‍ഷം കമ്പനികള്‍ക്ക് വര്‍ധിപ്പിക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+