കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും കെജ്രിവാളും കൈകോര്‍ക്കും; ദില്ലിക്ക് 3250 കോടി!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് രാഷ്ട്രീയ നേതാക്കള്‍. ഉറച്ച കാഴ്ചപ്പാടും രീതികളുമായി വിജയത്തിലെത്തിയ രണ്ടുപേര്‍. പ്രധാനമന്ത്രി രനേദ്ര മോദിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന് വേണ്ടി നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും ഒരുമിച്ച് ചേരുകയാണ്. ലക്ഷ്യം സ്വച്ഛ് ദില്ലി അഭിയാന്‍.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. നവംബര്‍ 22 മുതല്‍ 30 വരെയാണ് സ്വച്ഛ് ദില്ലി അഭിയാന്‍ കാംപെയ്ന്‍. തലസ്ഥാന നഗരിയെ മാലിന്യമുക്തമാക്കലാണ് കാംപെയ്‌നിന്റെ ലക്ഷ്യം. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച്, ദില്ലിയെ വൃത്തിയാക്കാന്‍ നമ്മളൊരുമിക്കണം. ദില്ലി എന്നാല്‍ ഒരു മിനി ഇന്ത്യ തന്നെയാണ് - നായിഡു പറഞ്ഞു.

kejriwal

രാഷ്ട്രീയ വ്യത്യാസങ്ങള്‍ പൊതുനന്മയ്ക്ക് തടസ്സമാകരുതെന്ന് ചടങ്ങില്‍ സംസാരിക്കവേ കെജ്രിവാള്‍ പറഞ്ഞു. വെങ്കയ്യ നായിഡുവില്‍ നിന്നും 96.5 കോടി രൂപയുടെ ചെക്ക് അദ്ദേഹം ഏറ്റുവാങ്ങി. 3500 കോടിയോളം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ക്ലീന്‍ ദില്ലി എന്ന മുദ്രാവാക്യവുമായി അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാര്‍ സ്വച്ഛ് ദില്ലി ആപ്പ് നവംബര്‍ 16 ന് പുറത്തിറക്കിയിരുന്നു.

ദില്ലിയില്‍ 2019 ആകുമ്പോഴേക്കം 1.22 കോടി വീടുകളില്‍ ടോയ്‌ലെറ്റുകള്‍ കെട്ടുകയാണ് ലക്ഷ്യം. സ്‌കൂളുകളിലും വീടുകളിലും വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍ ഇല്ലാത്തതിനാല്‍ 24 ശതമാനം പെണ്‍കുട്ടികളാണ് വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. രാഷ്ട്രീയം ഏതായാലും ജനങ്ങള്‍ക്ക് നല്ലത് ചെയ്താല്‍ അവര്‍ നമ്മെ അംഗീകരിക്കും - കെജ്രിവാള്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷശ് സിസോദിയ, ദില്ലി എം പി മീനാക്ഷി ലേഖി, വിജേന്ദര്‍ ഗുപ്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Swachch Delhi: Centre, AAP govt join hands, Modi govt announces Rs 3,250 cr package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X