തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പതിനാറുകാരിയായ മകൾ തൂങ്ങിമരിച്ച നിലയിൽ
ചെന്നൈ: പ്രമുഖ തമിഴ് സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി 16 വയസ്സുകാരിയാണ്. വിജയ് ആന്റണിക്കും ഭാര്യ ഫാത്തിമയ്ക്കും മീര, ലാറ എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്.
മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്തെന്നാണ് വിവരം. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയത്ത് വിജയ് ആന്റണി ഉള്‍പ്പെടേയുള്ളവർ വീട്ടിലുണ്ടായിരുന്നു. ഉടന്‍ തന്നെ മീരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വർഷങ്ങളോളം സംഗീതസംവിധായകനായി പ്രവർത്തിക്കുന്ന വിജയ് ആന്റണി നിർമ്മാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റർ, ഓഡിയോ എഞ്ചിനീയർ, സംവിധായകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ എആർ റഹ്മാൻ നയിച്ച മറക്കുമാ നെഞ്ചം എന്ന സംഗീതപരിപാടി പരാജയപ്പെട്ടതില്‍ വിജയ് ആന്റണിക്കെതിരെ ആരോപണവുമായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നു.
സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണമെന്ന് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നായിരുന്നു ഒരു യൂട്യൂബ് ചാനലിന്റെ അവകാശവാദം. എന്നാല്‍ ഈ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി താരം രംഗത്ത് വന്നു. യൂട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണെന്നും അതിൽ നിന്ന് കിട്ടുന്ന തുക സംഗീതമേഖലയിൽ പ്രവർത്തിക്കുന്ന പണം ആവശ്യമുള്ള ആർക്കെങ്കിലും നൽകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).












Click it and Unblock the Notifications