നടനൊപ്പം ഒളിച്ചോടിയത് മകളല്ല; വളര്‍ത്തു മകള്‍... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ്കിരണ്‍
ചെന്നൈ: തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമാണ് നടന്‍ രാജ് കിരണ്‍. അച്ഛന്‍, കാരണവര്‍ വേഷങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെടുന്ന ഇദ്ദേഹം ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് രാജ് കിരണ്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്. മകള്‍ ജീനത്ത് പ്രിയ സീരിയല്‍ നടന്‍ മുനീഷ് രാജയുമായി പ്രണയത്തിലാകുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.
മകളെ പിന്തിരിപ്പിക്കാനുള്ള ശ്രമം വിജയിച്ചുവെന്ന് രാജ്കിരണ്‍ വിശ്വസിച്ചിരിക്കവെയാണ് രഹസ്യമായി വിവാഹം നടന്നത്. ഇതോടെയാണ് പ്രിയ തന്റെ മകള്‍ അല്ലെന്ന് രാജ്കിരണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നന്ദേശ്വരം ഉള്‍പ്പെടെ വിവിധ സീരിയലുകളില്‍ വേഷമിട്ട നടനാണ് മുനീഷ് രാജ. ജീനത്ത് പ്രിയ സോഷ്യല്‍ മീഡിയ വഴിയാണ് ഇദ്ദേഹവുമായി അടുക്കുന്നത്. ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ രാജ്കിരണ്‍ വിവരം അറിഞ്ഞു. ശേഷം ജീനത്ത് പ്രിയയെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

പിതാവിന് താല്‍പ്പര്യമുള്ള വ്യക്തിയെ വിവാഹം ചെയ്യാന്‍ തയ്യാറാണ് എന്ന് പ്രിയ അറിയിച്ചിരുന്നുവെന്നാണ് രാജ്കിരണ്‍ പറയുന്നത്. ബന്ധുവിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് പുറത്തുപോയ പ്രിയ ആന്ധ്രയിലേക്ക് കടന്നു. അവിടെ വച്ചാണ് മുനീഷ് രാജയെ വിവാഹം ചെയ്തത്. ഇനി പ്രിയയുമായി യാതൊരു ബന്ധവുമില്ലെന്ന് രാജ്കിരണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സീരിയല്‍ നടന്‍ മുനീഷ് രാജയ്ക്ക് മറ്റു ചില താല്‍പ്പര്യങ്ങളുണ്ട് എന്ന് ബോധ്യമായതോടെയാണ് വിവാഹത്തിന് സമ്മതിക്കാതിരുന്നതെന്ന് രാജ്കിരണ്‍ പറയുന്നു. പ്രിയ എന്റെ മകളല്ല. വളര്‍ത്തുമകളാണ് എന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ പേര് ഉപയോഗിച്ച് സിനിമയില്‍ വേഷങ്ങള്‍ തരപ്പെടുത്താനാണ് മുനീഷിന്റെ ശ്രമം. അങ്ങനെ സംഭവിച്ചാല്‍ നിയമപരമായി നേരിടുമെന്നും രാജ് കിരണ്‍ വ്യക്തമാക്കി.

മുനീഷ് രാജയുമായി വിവാഹം നടന്നത് മുതല്‍ പ്രിയയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചിരിക്കുകയാണെന്ന് രാജ് കിരണ്‍ അറിയിച്ചു. തനിക്ക് അങ്ങനെ ഒരു മകളില്ല. തന്റെ വളര്‍ത്തു മകളായിരുന്നു പ്രിയ. ഇപ്പോള്‍ എല്ലാ ബന്ധവും ഒഴിവാക്കി. ഒരു മകന്‍ മാത്രമാണ് എനിക്കുള്ളത്. ടിപ്പു സുല്‍ത്താന്‍ എന്ന നൈനാര്‍ മുഹമ്മദ്- മകള്‍ ഒളിച്ചോടിയെന്ന വാര്‍ത്ത വന്നതോടെ രാജ് കിരണ്‍ വിശദീകരിച്ചു.

നാല് മാസം മുമ്പാണ് പ്രിയ നടന്‍ മുനീഷ് രാജയ്‌ക്കൊപ്പം പോയത്. പിന്നീട് തിരിച്ചുവന്നില്ല. സോഷ്യല്‍ മീഡിയ വഴിയാണ് മുനീഷ് മകളുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് വിവാഹം കഴിക്കാന്‍ താല്‍പ്പര്യം അറിയിച്ചു. പിതാവ് പറയുന്ന പോലെ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് പ്രിയ തനിക്ക് ഉറപ്പ് നല്‍കിയിരിരുന്നു. എന്നാല്‍ അത് അഭിനയമായിരുന്നുവെന്ന് പിന്നീട് മനസിലായി എന്നും രാജ് കിരണ്‍ പറയുന്നു.
ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ












Click it and Unblock the Notifications