കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നു; പാര്‍ട്ടി പറയുന്നത് കള്ളമോ!!

അപ്പോളോ ആശുപത്രി വക്താവിന്റെതാണ് വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം ജയലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് എഐഎഡിഎംകെ വ്യക്തമാക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രി വക്താവിന്റെ വെളിപ്പെടുത്തല്‍.

ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച പന്‍ റുതി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി പി രാമ മോഹന റാവുവും ജയലളിത സുഖം പ്രാപിയ്ക്കുന്നുവെന്ന വിവരമാണ് പുറത്തുവിട്ടത്.

എഐഎഡിഎംകെ പറയുന്നത്

എഐഎഡിഎംകെ പറയുന്നത്

ഹൃദയാഘാതം മൂലം ചികിത്സയില്‍ കഴിയുന്ന ജയലളിതയ്ക്ക് രാവിലെ ചെറിയ ശസ്ത്രക്രിയ നടത്തിയെന്നും അതിന് ശേഷം ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും പേടിക്കാനില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായാണ് എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി പറഞ്ഞത്.

ശരീരം പ്രതികരിച്ചില്ല!

ശരീരം പ്രതികരിച്ചില്ല!

ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യം രോഗിയ്ക്ക് നല്‍കുന്നത് സിപിആര്‍ ആണ്-കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍. ജയലളിതയ്ക്ക് നല്‍കിയ സിപിആറിനോട് ശരീരം പ്രതികരിച്ചില്ലെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

വിദഗ്ദ സംഘം ചെന്നൈയിലേയ്ക്ക്

വിദഗ്ദ സംഘം ചെന്നൈയിലേയ്ക്ക്

ദില്ലി എയിംസിലെ നാല് വിദഗ്ദ ഡോക്ടര്‍മാര്‍ ചെന്നൈ അപ്പോളോയിലേക്ക് തിരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയാണ് വ്യക്തമാക്കിയത്.

 ആശുപത്രി അതീവ സുരക്ഷയില്‍

ആശുപത്രി അതീവ സുരക്ഷയില്‍

ആശുപത്രിയ്ക്ക് പുറത്ത് പാര്‍ട്ടി പ്രവര്‍ത്തകരും അമ്മ ആരാധകരും തടിച്ചുകൂടിയതോടെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ആശുപത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. തിരക്ക് ഒഴിവാക്കുന്നതിനായി ആശുപത്രിയിലേക്കുള്ള റോഡുകള്‍ അടച്ചിട്ടു.

അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്

അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്

ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് സ്ഥിരീകരിച്ചതോടെ ഇത് സംബന്ധിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നീണ്ട 74 ദിനങ്ങള്‍

നീണ്ട 74 ദിനങ്ങള്‍

സെപ്തംബര്‍ 22ന് പനിയും നിര്‍ജലീകരണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത ഇതിനകം തന്നെ 74 ദിവസങ്ങളാണ് ആശുപത്രിയില്‍ കഴിഞ്ഞത്.

English summary
Tamil Nadu Chief Minister J Jayalalithaa remains critical after a cardiac arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X