തമിഴ്നാട് വിഭജനം: ബിജെപിയിലും ഭിന്നത, ദേശീയ നേതാവിനെ തള്ളി ട്രഷറർ അടക്കമുള്ള സംസ്ഥാന നേതാക്കൾ
തമിഴ്നാട് വിഭജനം: ബിജെപിയിലും ഭിന്നത, ദേശീയ നേതാവിനെ തള്ളി ട്രഷറർ അടക്കമുള്ള സംസ്ഥാന നേതാക്കൾ
ചെന്നൈ: കഴിഞ്ഞ രണ്ട് ദിവസം മുൻപ് വരെ തമിഴ്നാട് വിഭജനം എന്നൊരു ചിന്ത പോലും തമിഴ് ജനതയുടെ മനസിലുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുനഃസംഘടനയ്ക്ക് ശേഷം ഒരു പ്രമുഖ തമിഴ് ദിനപത്രത്തിൽ വന്ന വാർത്തയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. കേരളവുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ തമിഴ്നാട്ടിലെ കൊങ്കുനാട് എന്നറിയപ്പെടുന്ന പ്രദേശത്തെ വിഭജിക്കാൻ നീക്കമെന്നായിരുന്നു വാർത്ത. തുടക്കത്തിൽ തമിഴ് ജനത എന്ന വികാരത്തിൽ എല്ലാവരും പത്രത്തിനെതിരെ തിരിഞ്ഞെങ്കിലും പിന്നീട് വിഭജനത്തെ അംഗീകരിച്ചും എതിർത്തും രണ്ട് വിഭാഗങ്ങൾ രംഗത്തെത്തി.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

വിഭജനം നടത്തി കൊങ്കുനാട് രൂപീകരിക്കണമെന്ന ആവശ്യത്തെ ന്യായീകരിക്കുന്ന നിലപാടാണ് ബിജെപിയിലെ പ്രമുഖ നേതാക്കളെല്ലാം സ്വീകരിച്ചത്. കൊങ്കുനാട് നിന്നുള്ള മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കരു നാഗരാജനും അനുകൂല ഇത്തരത്തിൽ അനുകൂല നിലപാടുമായി രംഗത്തെത്തി. എന്നാൽ സംസ്ഥാന ബിജെപിയിലെ തന്നെ മുതിർന്ന നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുന്നുമുണ്ട്.

നിലവിൽ എഐഡിഎംകെയുടെ കോട്ടയാണ് കൊങ്കുനാട് പ്രദേശം. കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ ബിജെപിക്കും സ്വാധീനമുണ്ട്. ഇക്കാരണത്താൽ ദക്ഷിണ ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കത്തിന്റെ ഭാഗമാണ് വിഭജനമെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇത് സജീവമായി വാർത്തകളിൽ നിർത്താനുള്ള ശ്രമങ്ങളും ബിജെപി നടത്തുമെന്നും ദ്രാവിഡ പാർട്ടികളടക്കം മുൻകൂട്ടി കണ്ടിരുന്നു.

ഇത് ശരിവെക്കുന്ന തരത്തിലാണ് പിന്നാലെ ബിജെപി നേതാക്കളുടെ പ്രതികരണം. കോയമ്പത്തൂർ സൗത്തിൽ നിന്നുള്ള എംഎൽഎകൂടിയാണ് മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസൻ. ഇവർ വിഭജനത്തെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ എന്നതിനു പകരം യൂണിയന്‍ ഗവണ്‍മെന്റ് എന്നര്‍ഥമുള്ള ഒന്‍ട്രിയ അരസ് പദം ഉപയോഗിക്കുന്ന ഡി.എം.കെ സര്‍ക്കാരിനുള്ള മറുപടിയാണു വിഭജന വാദമെന്ന പ്രതികരണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി കറു നാഗരാജനും രംഗത്തെത്തി.

അതേസമയം വിഭജനത്തെ ശക്തമായി തന്നെ എതിർക്കുകയാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ. കൊങ്കുനാട് മേഖലയ്ക്ക് പുറത്തുനിന്നുള്ളവരാണ് ഇതിലേറെയും. തമിഴ്നാട് വിഭജിക്കുന്നതു ബിജെപി നിലപാടല്ലെന്ന് സംസ്ഥാന ട്രഷറര്‍ പി.കെ ശേഖര്‍ പറഞ്ഞു.മാധ്യമ വിഭാഗം പ്രസിഡന്റ് സുബ്രണ്യപ്രസാദും സമാന നിലപാടുമായി രംഗത്തിറങ്ങി.അതേ സമയം കൊങ്കുനാട്ടില്‍ നിന്നുള്ള സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ ഇതുവരെ വിഷയത്തില്‍ പരസ്യപ്രതികരണത്തിനു തയാറായിട്ടില്ല.

നേരത്തെ കൊങ്കുനാട് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോയമ്പത്തൂര്‍ നോര്‍ത്ത് ഡിസ്ട്രിക്റ്റ് യൂണിറ്റ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകനെ കേന്ദ്ര മന്ത്രിയാക്കിയതിന് പിന്നാലെയാണ് കൊങ്കനാട് ചര്‍ച്ചകള്‍ ആരംഭിച്ചത്. മുരുകനെ കൊങ്കനാട് മേഖലയിലെ മന്ത്രിയെന്നാണ് നേതാക്കള്‍ വിശേഷിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനടക്കം സംസ്ഥാന, ദേശീയ തലത്തിലെ പല പ്രമുഖ നേതാക്കളും ഈ മേഖലയിൽ നിന്നുള്ളവരാണ്.
Recommended Video

ഇതിനിടെയാണ് ബിജെപി തമിഴ്‌നാട് വക്താവ് എഎന്‍എസ് പ്രസാദും രംഗത്തെത്തിയിരുന്നു. ബിജെപിക്ക് തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാനുള്ള ഒരു പദ്ധതിയും ഇല്ലെന്ന് എഎന്‍എസ് പ്രസാദ് പറഞ്ഞു. സമ്പന്നമായ ഒരു തമിഴ്നാട്ടും ശക്തമായ ഭാരതവും സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം തിങ്കളാഴ്ച വ്യക്തമാക്കി.












Click it and Unblock the Notifications