പനീര്‍ശെല്‍വം മുഖ്യമന്ത്രിയാകും?ഡിഎംകെ ഒപിഎസിനെ പിന്തുണയ്ക്കും?പനീര്‍ശെല്‍വം നല്ല മുഖ്യമന്ത്രിയെന്ന്

  • By: Afeef
Subscribe to Oneindia Malayalam

ചെന്നൈ: പ്രവചനാതീതമായി തുടരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ സംഭവവികാസങ്ങള്‍. വെള്ളിയാഴ്ച വൈകീട്ടോടെയാണ് പനീര്‍ശെല്‍വത്തെ അനുകൂലിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ പ്രതികരിച്ചത്. പനീര്‍ശെല്‍വം നല്ല മുഖ്യമന്ത്രിയാണെന്നും, ജല്ലിക്കെട്ട് വിഷയത്തില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളെ അനുകൂലിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു.

എന്നാല്‍ വ്യക്തി എന്ന നിലയിലാണ് തന്റെ അഭിപ്രായമെന്നും, രാഷ്ട്രീയമായ അഭിപ്രായം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഡിഎംകെയ്ക്ക് താല്‍പ്പര്യമില്ല, ശശികലയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സമയം കളയേണ്ടതില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സ്റ്റാലിന്‍ കത്ത് നല്‍കുകയും ചെയ്തു.

paneerselvam

സ്റ്റാലിന്‍ ഗവര്‍ണറെ കണ്ടതിന് തൊട്ടുപിന്നാലെ നല്ലത് ഉടന്‍ സംഭവിക്കുമെന്ന് വ്യക്താക്കി ഒ പനീര്‍ശെല്‍വവും മാധ്യമങ്ങളെ കണ്ടു. ജനങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തി തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയാകുമെന്നും, എഐഎഡിഎംകെയുടെ സ്വത്ത് ആരുടെയും കുടുംബ സ്വത്താക്കാന്‍ അനുവദിക്കില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.

English summary
DMK Leader MK Stalin meets governor.
Please Wait while comments are loading...