കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായിഡു എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി?

Google Oneindia Malayalam News

ഹൈദരാബാദ്: ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് നരേന്ദ്രമോഡിയല്ലാതെ മറ്റൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയോ? അതെ, തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സ്റ്റാന്‍ഡ് - ഇന്‍ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാകും എന്‍ ഡി എ ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെപി ഒറ്റയ്ക്ക് ഇരുന്നൂറ് സീറ്റുകളിലധികം പിടിച്ചില്ലെങ്കില്‍ എന്‍ ഡി എയുടെ പ്രധാനമന്ത്രിയായി ചന്ദ്രബാബു നായിഡു ഉയര്‍ന്നുവരും എന്നാണ് ഹൈദരാബാദില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ബി ജെ പി 200ല്‍ താഴെ പോകുകയും എന്‍ ഡി എയ്ക്ക് കേവല ഭൂരിപക്ഷം കിട്ടുകയും ചെയ്താല്‍ നായിഡുവിന് വേണ്ടി മോഡി പ്രധാനമന്ത്രി കസേര ഒഴിഞ്ഞുകൊടുക്കേണ്ടി വരും എന്ന സാരം.

chandrababu-naidu-modi

എന്തായാലും ബി ജെ പി ഒറ്റയ്ക്ക് 200 ല്‍ കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്നും മോഡി പ്രധാനമന്ത്രിയാകും എന്നും തന്നെയാണ് പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷ. അതല്ലാതെ വന്നാല്‍ ഒരു ബി പ്ലാന്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ് എന്നാണ് ഹൈദരാബാദില്‍ നിന്നുള്ള ഒരു ബി ജെ പി നേതാവ് പറഞ്ഞത്. അങ്ങനെ വന്നാല്‍ നായിഡുവാണ് സ്വീകാര്യനായ അടുത്ത സ്ഥാനാര്‍ഥി - പേര് വെളിപ്പെടുത്തരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി നേതാവ് പറഞ്ഞു.

നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടതോടെ ചന്ദ്രബാബു നായിഡുവാണ് ബി ജെ പി ഒഴികെയുള്ള എന്‍ ഡി എ നേതാക്കളില്‍ ശക്തന്‍. നായിഡു പ്രധാനമന്ത്രിയാകുക എന്നതില്‍ തെലുങ്കുദേശം പാര്‍ട്ടിക്കും ഒരു കണ്ണുണ്ട്. നായിഡു പ്രധാനമന്ത്രി സ്ഥാനാര്‍ഥി സ്ഥാനത്തേക്കുള്ള ഒരു സ്വാഭാവിക സ്ഥാനാര്‍ഥി എന്നാണ് ധാരണയെപ്പറ്റി ടി ഡി പി നേതാവായ എ രേവന്ത് റെഡ്ഡിയും പറയുന്നത്. മല്‍കജ്ഗിരിയില്‍ നിന്നോ അനന്ത്പൂരിലെ ഹിന്ദുപ്പൂരില്‍ നിന്നോ ആകും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നായിഡു മത്സരിക്കുക എന്നാണ് കതുതുന്നത്.

English summary
Reports says that TDP Leader Chandrababu Naidu emerges standby PM candidate of NDA in upcoming loksabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X