കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടി: അധ്യാപിക പിടിയില്‍

  • By Aswathi
Google Oneindia Malayalam News

മുംബൈ: പതിനാറ്കാരനായ തന്റെ വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം ഒളിച്ചോടിയ 23 കാരിയായ അധ്യാപികയെ ബാംഗ്ലൂറില്‍ അറസ്റ്റ് ചെയ്തു. മുംബൈ സാന്റ ക്രേസ് സ്‌കൂളിലെ പതിനാറ് കാരനൊപ്പമാണ് അതേ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അഞ്ജലി സിങ് ഒളിച്ചോടിയത്.

ജനുവരി 23ന് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ഒരു നൃത്തപരിപാടിയില്‍ വച്ചാണ് അധ്യാപികയും പതിനാറുകാരനായ വിദ്യാര്‍ത്ഥിയും തമ്മില്‍ അടുക്കുന്നത്. പിന്നീട് വാട്‌സപ്പിലൂടെ സൗഹൃദം പങ്കുവച്ച ആ ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നു. തുടര്‍ന്ന് രണ്ട് പേരും ഒളിച്ചോടാന്‍ ആസൂത്രണം ചെയ്യുകയും ജനുവരി 25ന് ഒളിച്ചോടുകയും ചെയ്തു.

wrong

വസ്ത്രങ്ങളും മറ്റുമായി വീട്ടില്‍ നിന്നിറങ്ങിയ മകനെ കാത്തിരുന്നിട്ടും കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ അതേ ദിവസം പതിനാറുകാരന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയെയും കാണാനില്ലെന്ന റിപ്പോര്‍ട്ട് ലഭിച്ചു. തുടര്‍ന്ന് ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഗോവയിലെത്തി.

എന്നാല്‍ അപ്പോഴേക്കും അഞ്ജലി സിങും വിദ്യാര്‍ത്ഥിയും ഫോണ്‍ ഗോവയില്‍ വിറ്റ് അവിടെനിന്നും മാറിയിരുന്നു. പിന്നെയാണ് ബാംഗ്ലൂരില്‍ ഉണ്ടെന്ന സൂചന ലഭിച്ചത്. ബാംഗ്ലൂരില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു ഇരുവരുടെയും താമസം. അവിടെ ഒരു ഷോപ്പിങ് മാളില്‍ ജോലിയും ചെയ്യുന്നുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോകല്‍ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ രക്ഷിതാക്കള്‍ക്ക് കൈമാറി.

English summary
Teacher who eloped with student traced to Bangalore, arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X