കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ്റ്റര്‍ കൂള്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി പട്ടാളക്കാരനായി

  • By Sruthi K M
Google Oneindia Malayalam News

ആഗ്ര: മിസ്റ്റര്‍ കൂള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പട്ടാളക്കാരനായി. ക്രിക്കറ്റ് ജഴ്‌സിയില്‍ അല്ല, ഇത്തവണ സൈനിക വേഷത്തിലാണ് ധോണി പരിശീലനത്തിനിറങ്ങിയത്. ആഗ്രയിലെ സൈനിക ക്യാമ്പിലാണ് ധോണി പരിശീലനത്തിനെത്തിയത്.

രണ്ടാഴ്ച നീളുന്ന പരിശീലന പരിപാടിക്കാണ് ധോണി ആഗ്രയിലെത്തിയത്. ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് നായകനെ ലഫ്റ്റനന്റ് ജനറല്‍ പദവി കൊടുത്ത് ഇന്ത്യന്‍ സേന ആദരിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് പട്ടാള യൂണിഫോം അണിഞ്ഞ് ധോണി പരിശീലനത്തിനിറങ്ങുന്നത്. സൈനിക വേഷത്തിലായിരുന്നു ധോണി ക്യാമ്പിലെത്തിയത്.

dhoni

കരസേനയുടെ ആഗ്രയിലുള്ള എലൈറ്റ് പാര റെജിമെന്റിനൊപ്പമാണ് പരിശീലനം. പരശീലനത്തില്‍ പങ്കെടുക്കാന്‍ താരം തന്നെയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. നാലുവര്‍ഷം മുമ്പാണ് ധോണിക്ക് സേന ലഫ്റ്റനന്റ് ജനറല്‍ പദവി നല്‍കിയത്.

പാര ജമ്പിംഗിലൂടെയാണ് ധോണിയുടെ ആദ്യ പരിശീലനം. 10,000 അടി മുകളില്‍ പറക്കുന്ന എഎന്‍32 വിമാനത്തില്‍ നിന്ന് ചാടിയുള്ള പരിശീലനമായിരിക്കും. കളിക്കളത്തില്‍ ബാറ്റു പിടിച്ചും പന്തെറിഞ്ഞും കാണികളെ അമ്പരിപ്പിച്ച ധോണി സൈനിക പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ ടീമിന് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ചാണ് ധോണിക്ക് കേണല്‍ പദവി നല്‍കിയത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കാനാണ് ധോണിയുടെ തീരുമാനം.

English summary
Mahendra Singh Dhoni has to go through a minimum four weeks of rigorous military training.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X