Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ലയിക്കില്ല; തെലങ്കാനയില്‍ ശര്‍മിള ഒറ്റയ്ക്ക് പോരാടും... കെസിആറിന് നേട്ടമാകുമോ?

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ കോണ്‍ഗ്രസ് ഇറങ്ങുന്നത്. കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ എത്തുന്ന ജനക്കൂട്ടം നേതാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഭരണകക്ഷിയായ ബിആര്‍എസും കോണ്‍ഗ്രസും തമ്മിലാകും മല്‍സരമെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. അതിനിടെയാണ് വൈഎസ് ശര്‍മിളയുടെ മറ്റൊരു നീക്കം.

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലും തനിച്ച് മല്‍സരിക്കാന്‍ ശര്‍മിളയുടെ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ നാലു മാസം കോണ്‍ഗ്രസില്‍ ലയിക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നു എങ്കിലും അസാധ്യമായതോടെയാണ് തനിച്ച് പോരിനിറങ്ങുന്നത്. പലയര്‍ ഉള്‍പ്പെടെ രണ്ട് മണ്ഡലങ്ങളില്‍ ശര്‍മിള മല്‍സരിക്കാനും തീരുമാനിച്ചു. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കമാണ് ശര്‍മളിയുടേത്.

ys-sharmila

അവിഭക്ത ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളാണ് വൈഎസ് ശര്‍മിള. സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്‍ റെഡ്ഡിയുമായുണ്ടാക്കിയ ധാരണയുടെ പുറത്താണ് ആന്ധ്ര വിട്ട് അവര്‍ തെലങ്കാന തട്ടകമാക്കിയത് എന്നാണ് വാര്‍ത്തകള്‍. അമ്മ വിജയമ്മ, ഭര്‍ത്താവ് അനില്‍ കുമാര്‍ എന്നിവരെല്ലാം ഇത്തവണ മല്‍സരിക്കുമെന്ന് ശര്‍മിള പറഞ്ഞു.

നവംബര്‍ 30നാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് വലിയ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എല്ലാ വിഭാഗം വോട്ടര്‍മാരെയും കൈയ്യിലെടുക്കാന്‍ വലിയ വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. പത്ത് വര്‍ഷമായി തുടരുന്ന ചന്ദ്രശേഖര റാവുവിന്റെ ഭരണത്തിന് കോണ്‍ഗ്രസ് തടയിടുമെന്ന വാര്‍ത്തകളും വരുന്നുണ്ട്. അതിനിടെയാണ് ശര്‍മിളയുടെ നീക്കം.

തെലങ്കാന കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനാണ്. ഇദ്ദേഹത്തെ ശര്‍മിള നേരിട്ട് കണ്ട് പല തവണ ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അവര്‍ കണ്ടു. എന്നിട്ടും ലയന നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണ് തനിച്ച് മല്‍സരിക്കുന്നത്.

കോണ്‍ഗ്രസ് റാലികളില്‍ കാണുന്ന വലിയ ജനപങ്കാളിത്തം ചന്ദ്രശേഖര റാവുവിന് ആശങ്ക സമ്മാനിക്കുന്നതാണ്. എന്നാല്‍ ശര്‍മിളയുടെ വരവോടെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാന്‍ വഴിയൊരുങ്ങി. ഇതാകട്ടെ, ചന്ദ്രശേഖര റാവുവിന് സന്തോഷം നല്‍കുന്നതാണ്. കോണ്‍ഗ്രസും ശര്‍മിളയും ബിജെപിയും ശ്രദ്ധിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധ വോട്ടിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+