മന്ത്രവാദം; മധ്യവയസ്കനെയും ഭാര്യയെയും ബന്ധുക്കള്‍ ജീവനോടെ നാട്ടുകാര്‍ക്കുമുന്നില്‍ തീകൊളുത്തി
ഹൈദരാബാദ്: മന്ത്രവാദം നടത്തി തങ്ങളെ ശല്യം ചെയ്യുന്നെന്ന് ആരോപിച്ച് സഹോദരങ്ങള്‍ മധ്യവയസ്കനെയും ഭാര്യയെയും ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി. തെലങ്കാനയിലെ സിദ്ധിപ്പേട്ട് ജില്ലയിലാണ് സംഭവം. കദവെര്ലു സുദര്ശന്(56), രാജേശ്വരി(52) എന്നിവരാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. സംഭവത്തിനുശേഷം സുദര്‍ശന്റെ സഹോദരങ്ങളോയ ശ്രീനിവാസലു, മല്ലേശം എന്നീ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
സുദര്ശന് മന്ത്രവാദം നടത്തി തങ്ങളുടെ പിതാവിനെ കൊല്ലതെന്നാണ് സഹോദരങ്ങള്‍ ആരോപിക്കുന്നത്. ഇയാള്‍ തങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും സഹോദരങ്ങള്‍ പറയുന്നു. ബുധനാഴ്ച രാത്രി തനിക്കുനേരെ സഹോദരന് ഒരു പ്രേതത്തെ അയച്ചെന്നും ആരോപിച്ച് പ്രദേശവാസികള്‍ സുദര്‍ശനെയും ഭാര്യയെയും മര്‍ദ്ദിച്ചിരുന്നു.

ഇതേതുടര്‍ന്ന് പിറ്റേദിവസം സുദര്ശന് സഹോരങ്ങള്ക്കെതിരെ പോലീസില്‍ പരാതിയും നല്കി. പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് സംഭവം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനിവാസലു, മല്ലേശം എന്നിവര്‍ ചേര്‍ന്ന് സഹോദരനെയും ഭാര്യയും ഒരു ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം തീകൊളുത്തിയത്.
പ്രദേശവാസികള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഗുരുതരമായ പൊള്ളലേറ്റ ഇവര്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സുദര്‍ശന്റെ മക്കള്‍ക്ക് നേരെയും മണ്ണെണ്ണ ഒഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തിയാണ് മുഴുവന്‍ പേരെയും ആശുപത്രിയിലെത്തിച്ചത്. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications