കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി പണം കൊണ്ട് ജയില്‍ തടവുകാരെ തീറ്റിപ്പോറ്റുന്ന പരിപാടി നിര്‍ത്തുന്നു, ഇനി കൂലി പണി എടുക്കണം

  • By Neethu
Google Oneindia Malayalam News

ഹൈദരാബാദ്: കുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് സാധാരണക്കാരന്റെ പണം ഉപയോഗിച്ച് തീറ്റിപോറ്റുന്നു എന്ന ആക്ഷേപം ഇനി നിര്‍ത്താം. ജയിലിലെ നിസാര ജോലികളല്ല ഇനി മുതല്‍ ഇവര്‍ ചെയ്യുന്നത്.

ജയിലില്‍ കഴിയുന്ന തടവുകാരെ കെട്ടിടം പണി ഉള്‍പ്പടെയുള്ള ജോലികള്‍ക്ക് ഉപോഗിച്ച് സാമൂഹ്യ സേവനത്തിനായി ഉപയോഗിക്കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ തെലുങ്കാന ജയില്‍ ഡിപാര്‍ട്ട്‌മെന്റ് പദ്ധതിയിടുന്നു. ഇതു സംബന്ധിച്ച കരട് രേഖ സംസ്ഥാന സര്‍ക്കാരിന് അയച്ചു.

 rampaljail-

സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിങ്ങനെയുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ക്കാണ് ഇവരെ നിയോഗിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനോടും ആരോഗ്യ വകുപ്പിനോടും ഇതു സംബന്ധിച്ച അഭിപ്രായം ചോദിച്ചതായി ജയില്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവുടെ ജോലികള്‍ക്കാണ് ഇവരെ ഉപയോഗിക്കുക. സ്ഥിരം കുറ്റവാളികള്‍ അല്ലാത്തതും പുറത്ത് കടക്കാന്‍ അവസരം ലഭിച്ചാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ലെന്ന് ഉറപ്പുള്ളതുമായ തടവുക്കാരെ മാത്രമേ തിരഞ്ഞെടുക്കൂ. ജയിലില്‍ കഴിയുന്നവര്‍ക്കും ജോലികളില്‍ ഏര്‍പ്പെടുന്നത് അവരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തടവുക്കാരുടെ ഊര്‍ജസ്വലത സമൂഹ സേവനത്തിനായി ഉപയോഗിക്കാന്‍ കഴിയുന്നത് നല്ല തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പില്‍ എത്രയും വേഗത്തില്‍ തീരുമാനം പ്രതീക്ഷിക്കാം.

English summary
In a novel way to tap the human resource potential of prisoners, the Telangana Prisons department has sent a proposal to the state government to use the services of those having good conduct for constructive work like maintenance of hospitals and schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X