ആറാം ക്ലാസ് വിദ്യാര്‍ഥി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍; പീഡനമെന്ന് ബന്ധുക്കള്‍

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന വിദ്യാര്‍ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിനടുത്തുള്ള ജീദിമെത്‌ലയിലാണ് സംഭവം. തെലങ്കാന മൈനോറിറ്റി വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്ന ഫരീദുദ്ദീന്‍(12) ആണ് മരിച്ചത്. വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

നാലു വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു ഫരീദ്ദീനും ഹോസ്റ്റല്‍ മുറിയില്‍ കഴിഞ്ഞിരുന്നത്. മറ്റ് വിദ്യാര്‍ഥികള്‍ ഉറങ്ങുമ്പോഴായിരുന്നു ആത്മഹത്യയെന്ന് പ്രിന്‍സിപ്പല്‍ സയീദ് അസ്ലം നസീര്‍ പറഞ്ഞു. ബെഡ്ഷീറ്റ് ഉപയോഗിച്ചാണ് തൂങ്ങിയത്. പുലര്‍ച്ചെ എഴുന്നേറ്റ ഒരു കുട്ടിയാണ് ഇക്കാര്യം ആദ്യം കണ്ടതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

suidie

അതേസമയം, വിദ്യാര്‍ഥിയുടെ മരണം ലൈംഗിക പീഡനത്തെ തുടര്‍ന്നാകാമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഫരീദുദ്ദീന്റെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പാവപ്പെട്ട വീട്ടിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് അഞ്ചു വര്‍ങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. അമ്മ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. പഠിക്കാന്‍ താത്പര്യമില്ലാത്തതിനാലായിരിക്കാം കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. ഹോസ്റ്റലിലേക്ക് മടിയോടുകൂടിയാണ് കുട്ടി എത്തിയതെന്നും പോലീസ് പറഞ്ഞു.

English summary
Telangana: Class 6 student ‘commits suicide’ at his hostel room,
Please Wait while comments are loading...