കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രം അടച്ച് പൂജാരിമാര്‍ സമരത്തില്‍

  • By Mithra Nair
Google Oneindia Malayalam News

തെലങ്കാന: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് തെലങ്കാനയില്‍ പൂജാരിമാര്‍ സമരത്തില്‍. ഏതാണ്ട് ആറായിരത്തോളം വരുന്ന ക്ഷേത്രപൂജാരികളാണ് സമരം ചെയ്യുന്നത്. ഇവര്‍ പൂജകളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് പൂജാരിപ്പോള്‍.

കറുത്ത ബാഡ്ജും മുദ്രാവാക്യങ്ങളുമായി സമരം ചെയ്യുകയാണിവര്‍. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ച ശേഷമേ ഇനി ക്ഷേത്രങ്ങളില്‍ പൂജ നടത്തൂ എന്നാണ് ഇവരുടെ നിലപാട്.സര്‍ക്കാര്‍ ജീവനക്കാരന് ഇരുപതിനായിരം രൂപ വരെ മാസ ശമ്പളം ലഭിക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുന്നത് വെറും തുച്ഛമായ സംഖ്യയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

-pooja

മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ മാത്രമാണ് ക്ഷേത്ര പൂജാരികള്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമായ വേതനം തങ്ങള്‍ക്കും ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സമരത്തേത്തുടര്‍ന്ന് രണ്ടായിരം വലിയ ക്ഷേത്രങ്ങളും പതിനായിരം ചെറിയ ക്ഷേത്രങ്ങളും കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ അടഞ്ഞ് കിടക്കുകയാണ്. അതേസമയം ഉഷപൂജകള്‍ക്കായി നട അല്‍പ്പസമയം തുറക്കാറുണ്ട്. വര്‍ഷങ്ങളായി ശമ്പള വര്‍ദ്ധന ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലെന്നും ഇവര്‍ പറയുന്നു

English summary
Temple priests are on the warpath in Telangana denying the devout the opportunity to pray at the shrines in the state on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X