യുവ നേതാവിന്‍റെ കയ്യിലിരിപ്പ് പുറത്തായി: ഭാര്യയെ മര്‍ദ്ദിച്ചത് മൂന്നാം വിവാഹം ചോദ്യം ചെയ്തതിന്!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന രാഷ്ട്രീയ നേതാവിന്‍രെ വീഡിയോ പുറത്ത്. തെലങ്കാനയില്‍ അധികാരത്തിലിരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതിയുടെ യുവനേതാവ് ശ്രീനിവാസ് റെഡ്ഡി ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ശ്രീനിവാസ റെഡ്ഡിയുടെ രണ്ടാം ഭാര്യ സംഗീത റെഡ്ഡിയാണ് ഇതിനകം പ്രചരിച്ച വീഡിയോയിലുള്ളത്.

ഭാര്യയെ അടിയ്ക്കുകയും മുടിപിടിച്ച് നിലത്ത് വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ശ്രീനിവാസ് റെഡ്ഡി അവരെ നിലത്ത് അടിയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം കണ്ട് ചുറ്റും കൂടി നില്‍ക്കുന്ന ചിലരെയും വീഡിയോയില്‍ കാണാം. യുവതിയെ വാതിലിന് അടുത്തേയ്ക്ക് പിടിച്ചു തള്ളുന്നതും വീഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ സംഗീതയുടെ സഹോദരനെയും മറ്റൊരു യുവാവിനെയും യുവനേതാവ് ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

trs-youth-thrashes-women-

ഹൈദരബാദിലെ ബൊഡുപ്പാല്‍ സ്വദേശിയായ ശ്രീനിവാസ് റെഡ്ഡി 2011ലാണ് സംഗീതയെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് രണ്ട് വയസ്സ് പ്രായമുള്ള മകളുമുണ്ട്. മകളെ കയ്യിലെടുത്ത് നില്‍ക്കുന്ന സംഗീതയുടെ സാന്നിധ്യത്തിലാണ് യുവനേതാവ് സംഗീതയെ മര്‍ദ്ദിക്കുന്നത്. തന്നില്‍ നിന്ന് വിവാഹ മോചനം വാങ്ങാതെ റെഡ്ഡി മൂന്നാമതൊരു വിവാഹം കഴിച്ചുവെന്നാണ് സംഗീത പോലീസിനോട് പറഞ്ഞത്. ഈ സംഭവത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തന്നെ വീടിനുള്ളില്‍ വച്ച് മര്‍ദിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്.

വിവാഹം കഴിച്ചത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയാണ് റെഡ്ഡി വിവാഹം കഴിച്ചതെന്നും പെണ്‍കുട്ടി അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നതെന്നും സംഗീത ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ കൊലപാതക ശ്രമത്തിനും അപായപ്പെടുത്താന്‍ ശ്രമിച്ചതുമുള്‍പ്പെടെയുള്ള കുറ്റം ചുമത്തി യുവനേതാവിനെതിരെ കേസെടുത്തിട്ടുണ്ട്. സ്ത്രീധനം ആവശ്യടപ്പെട്ട് ഭര്‍ത്താവ് തന്നെ പീഡിപ്പിക്കാറുണ്ടെന്ന് കാണിച്ച് നേരത്തെ സംഗീത പോലീസില്‍ പരാതി നല്‍കിയിരുന്നു. താന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവത്തെക്കുറിച്ച് തെലങ്കാന രാഷ്ട്ര സമിതിയില്‍ നിന്ന് പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല.

English summary
A shocking video from Telangana shows a young woman being beaten brutally by a man, who has been identified as a youth leader from the ruling Telangana Rashtra Samithi. The woman is his second wife, Sangeetha Reddy.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്