ഉത്തര്‍പ്രദേശില്‍ കൂറ്റന്‍ മോദീ ക്ഷേത്രം, ചെലവ് 30 കോടി!!
അങ്ങനെ മോദി ആരാധകര്‍ക്കും ക്ഷേത്രം വരുന്നു. ഉത്തര്‍പ്രദേശിലാണ് മോദീക്ഷേത്രം സ്ഥാപിക്കുന്നത്.
Recommended Video

ലക്‌നൗ: അങ്ങനെ മോദി ആരാധകര്‍ക്കും ക്ഷേത്രം വരുന്നു. ഉത്തര്‍പ്രദേശിലാണ് മോദീക്ഷേത്രം സ്ഥാപിക്കുന്നത്. 30 കോടിയാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണച്ചെലവായി പ്രതീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീറ്ററ്റ് ജില്ലയിലുള്ള സര്‍ധാനയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 100 അടിയുള്ള കൂറ്റന്‍ മോദി പ്രതിമയാണ് ഇവിടെ ഉയരുന്നത്.
ഉത്തര്‍പ്രദേശ് ജലസേചന വകുപ്പില്‍ നിന്നും വിരമിച്ച എഞ്ചിനീയറും മോദിയുടെ അടുത്ത അനുയായിയുമായ ജെപി സിങ്ങ് ആണ് ക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച വിവരങ്ങള്‍ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ഷേത്രം നിര്‍മ്മിക്കാന്‍ 2 വര്‍ഷം എടുക്കുമെന്നാണ് ജെപി സിങ്ങ് അറിയിച്ചത്. മോദിയുടെ നയങ്ങളും ആശയങ്ങളും തനിക്ക് ഇഷ്ടമാണെന്നും സര്‍വ്വീസിലിരിക്കുമ്പോള്‍ അദ്ദേഹത്തിനു വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല. വിരമിച്ചപ്പൊഴെങ്കിലും അത് ചെയ്യുന്നുവെന്നും വികെ സിങ്ങ് പറഞ്ഞു. ഒക്‌ടോബര്‍ 23 നായിരിക്കും ഭൂമി പൂജയും ശിലയിടല്‍ ചടങ്ങും നടക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications