കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരിൽ ഏറ്റുമുട്ടൽ; സൈനിക ഓഫീസർക്കും സൈനികനും ഗുരുതര പരിക്ക്

Google Oneindia Malayalam News

ദില്ലി; ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും ഒരു സൈനികനും ഗുരുതരമായി പരിക്കേറ്റു.പൂഞ്ച്-രജോരി വനമേഖലയിൽ ഇന്ന് വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു-പൂഞ്ച്-രജൗറി ഹൈവേ അടച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

പൂഞ്ച് ജില്ലയിലെ നർ കാസ് വനത്തിൽ വെച്ചാണ് സൈന്യവും ഭീകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതെന്ന് സേനാ വക്താവ് അറിയിച്ചു. നാല് ദിവസങ്ങൾക്ക് മുൻപ് ഇവിടെ മലയാളി ഉൾപ്പെടെ ഇഞ്ച് സൈനികർ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരിരുന്നു. അതിർത്തിയിൽ ഭീകരർ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന ഇന്റലിജൻസ് രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തിരിച്ചിൽ നടത്തവേയായിരുന്നു സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർത്തത്. കൊട്ടരക്കര ഓടാനവട്ടം സ്വദേശിയായ എച്ച് വൈശാഖ്,ജൂനിയർ കമ്മീഷൻ ഓഫീസ് നായിബ് സുബേധാർ ജസ്വീന്ദർ സിംഗ്, ഗുരുദാസ് പുർ സ്വദേശി മൻദീപ് സിംഗ്,ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരത് സിംഗ്, റോപ്പർ സ്വദേശി ഗജ്ജൻ സിംഗ്, ഉത്തർപ്രദേശ് ഷാജഹാൻപുർ സ്വദേശി സരത് സിംഗ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്.

indian-army-1566356124-1598

നമ്രർ വനമേഖലയിൽ ഏതാനും ദിവസം മുമ്പ് നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറിയ തീവ്രവാദികളുടെ ഒരു സംഘമാണ് പ്രദേശത്ത് ഉള്ളതെന്നാണ് സൂചന. ഇവരിൽ അഞ്ച് തീവ്രവാദികളെ പിന്നീട് ഏറ്റുമുട്ടലിലൂടെ സൈന്യം കൊലപ്പെടുത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.കാശ്മീർ താഴ്വരയി്‍ ഉടനീശം തീവ്രവാദ വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം അതേ തീവ്രവാദി സംഘം തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളതെന്നാണ് റിപ്പോർട്ട്.

Recommended Video

cmsvideo
Colleagues paying tribute to Vyshakh

അതേസമയം ശൈത്യത്തിന് മുൻപ് അതിർത്തിയിൽ കടന്ന് കയറി ആക്രമണം നടത്താനാണ് ഭീകരർ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന. പാകിസ്ഥാന്റെ മൗനാനുവാദവും നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.അതിനിടെ ജമ്മുലിൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ പാക്സിസ്താനെതിരെ മുന്നറിയിപ്പുമായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു.ഭീകരവാദം പൊറുക്കില്ലെന്നും അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ വീണ്ടുമൊരു മിന്നലാക്രമണത്തിന് മടിക്കില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. 2016 ൽ ഭീകരർ പൂഞ്ചിൽ ആക്രമണം നടത്തിയപ്പോൾ, സർജിക്കൽ സ്ട്രൈക്കിന്റെ രൂപത്തിൽ ഇന്ത്യ ഉചിതമായ മറുപടി നൽകി. അതേ ഭാഷയിൽ തന്നെ മറുപടി നൽകാൻ ഇന്ത്യ മടിക്കില്ലെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

English summary
Terror attack in Kashmir; Serious injuries to army officer and soldier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X