ജിഹാദികള്‍ ഇന്ത്യയിലേക്ക് കടക്കുന്നു മുന്നറിയിപ്പുമായി ബംഗ്ലാദേശ്;കാത്തിരിക്കുന്നത് ദുരന്തം!!

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ജിഹാദികള്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്നതായി ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ബംഗ്ലാദേശ് സര്‍ക്കാര്‍ അയച്ച റിപ്പോര്‍ട്ടിലാണ് ഭീകരരുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സുരക്ഷാ സ്ഥാപനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ചൂണ്ടിക്കാണിക്കുന്നത്.

2016ലെ റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തി സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍, ആസാം, ത്രിപുര എന്നിവിടങ്ങള്‍ വഴി 2015നേക്കാള്‍ മൂന്ന് മടങ്ങ് ഭീകരരുടെ നുഴഞ്ഞുകയറ്റം 2016ല്‍ ഉണ്ടായിട്ടുണ്ടെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാണിക്കുന്നു. ഹര്‍ക്കത്തുല്‍ ജിഹാദി അല്‍ ഇസ്ലാമി ഭീകരരും ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് സംഘടനാംഗങ്ങളാണ് ഇന്ത്യയിലേക്ക് കടക്കുന്നത്. രണ്ടായിരത്തിലധികം ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും ബംഗ്ലാദേശ് മുന്നറിയിപ്പ് നല്‍കുന്നു. റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ സംഭവം സ്ഥിരീകരിക്കുന്നതിനായി പശ്ചിമബംഗാള്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

terrorist

കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനങ്ങളും ഭീകരസാന്നിധ്യവും വര്‍ധിച്ചെന്നും 54 ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് പ്രവര്‍ത്തകരെ വധിച്ചെന്നും അസം പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് നിരീക്ഷിക്കാന്‍ സേനയെ നിയോഗിച്ചതായും അദ്ദേഹം പറയുന്നു. ഇന്ത്യയിലേക്ക് കടക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമായി മൂന്ന് അതിര്‍ത്തി സംസ്ഥാനങ്ങളെ ഭീകരര്‍ പരിഗണിക്കുന്നതായും പോലീസ് പറയുന്നു.

English summary
A report from the Bangladesh government to the Union home ministry over the recent spike in infiltration of terrorists to India has rung alarm bells in the security establishment.
Please Wait while comments are loading...