കാശ്മീരില്‍ ഭീകരാക്രമണം; സ്‌പെഷ്യല്‍ പൊലീസ് ഒഫീസറെയും ഭാര്യയെയും ഭീകരര്‍ വധിച്ചു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രണം. കാശ്മീര്‍ സെപ്ഷ്യസ് പൊലീസ് സേനാംഗത്തെയും ഭാര്യയെയും വധിച്ചു. അവന്തിപ്പുരയിലെ വീട്ടില്‍ കയറി ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യ രാജാ ബീഗവുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഫസായിന്റെ മകള്‍ റാഫിയയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് സുരക്ഷ സേന അറിയിച്ചു.

അതേസമയം, ഇന്നലെ പുലര്‍ച്ചെ ജമ്മുവിലെ വ്യോമ താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം. ആക്രമണത്തില്‍ രണ്ട് വ്യോമ സേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടത്തിന് നേരിയ കേടുപാട് സംഭവിച്ചിരുന്നു. ആക്രമണം ചെറുതാണെങ്കിലും ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം. ആദ്യമായിട്ടാണ് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ആക്രമണം നടക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു. യുഎപിഎ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വ്യോമസേന, ബോംബ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍, കശ്മീര്‍ പോലീസ് എന്നിവരും കേസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കരസേനാ മേധാവി എംഎം നരവനെയും ലഡാക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് ജമ്മുവില്‍ സ്ഫോടനങ്ങളുണ്ടായത്.












Click it and Unblock the Notifications