കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; ഗ്രാമ തലവൻ കൊല്ലപ്പെട്ടു; കാര്യമായ പരിക്കേറ്റതായി റിപ്പോർട്ട്

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭീകരർ നടത്തിയ ആക്രമണത്തില്‍ ഗ്രാമ തലവൻ കൊല്ലപ്പെട്ടു. ബാരമുള്ളയിലെ ഗ്രാമ തലവൻ മൻസൂർ അഹമ്മദ് ബംഗ്രൂ ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ കൊലപാതകം ആണിത്.

ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. ഭീകരുടെ അക്രമത്തിൽ ഇദ്ദേഹത്തിന് കാര്യമായ പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷിക്കാൻ സാധിച്ചില്ല.

attack

അടുത്തിടെ ജമ്മു കാശ്മീരിൽ ഉണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ പഞ്ചായത്ത് അംഗങ്ങളെയാണ് തീവ്രവാദികൾ കൂടുതലായും ലക്ഷ്യം വെക്കുന്നത്. ഇവിടെ കുടിയേറ്റ തൊഴിലാളികൾക്കും ന്യൂനപക്ഷ സമുദായ അംഗങ്ങൾക്കും നേരെ തീവ്രവാദികളുടെ ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്ക് മുൻപ് കുൽഗാം എന്ന ജില്ലയിൽ സതീഷ് കുമാർ സിംഗ് എന്ന ഒരു ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഷോപിയാൻ ജില്ലയിലും അക്രമം നടന്നിരുന്നു. ഈ അക്രമത്തിൽ നാല് പ്രാദേശിക ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് വ്യക്തമാക്കി.അടുത്തിടെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഭീകരർക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. അതേസമയം, ജമ്മു കാശ്മീരിൽ കഴിഞ്ഞ ഒരു മാസത്തിനിടെയാണ് നാല് പേരെ ആണ് കാണാതായത്. ഇവർ ലഷ്‌കർ ഇ തോയ്ബയിൽ ചേർന്നതായി പോലീസ് പറഞ്ഞു.

സുബൈർ കൊലപാതകം: 'തുടർ അക്രമസംഭവങ്ങൾ ഉണ്ടാകരുത്, സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം'; ഡി.ജി.പിസുബൈർ കൊലപാതകം: 'തുടർ അക്രമസംഭവങ്ങൾ ഉണ്ടാകരുത്, സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം'; ഡി.ജി.പി

Recommended Video

cmsvideo
വിഷുദിനം കാവ്യ കണി കണ്ടുണരുന്നത് അന്വേഷണ സംഘത്തെയോ? | Oneindia Malayalam

കഴിഞ്ഞ 10 ദിവസമായി ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചേക്കും. ഈ മാസം 24 നാകും സന്ദർശനം. എന്നാൽ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഉള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം ആണ് ഇത്.

English summary
terrorist attack: village head killed over terrorist attack in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X