നുഴഞ്ഞുകയറ്റിനിടെ ഭീകരര്‍ക്ക് അടിതെറ്റി: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. കശ്മീരിലെ ഗുരസ് സെക്ടറിലെ ബന്ദിപ്പൊര ജില്ലയില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരരുടെ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം മൂന്ന് ഭീകരരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച കുപ് വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. 2017ല്‍ മാത്രം ഇന്ത്യന്‍ സൈന്യം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് പരാജയപ്പെടുത്തിയത്. ഇത്തരത്തില്‍ സൈന്യം നടത്തിയ ഓപ്പറേഷനില്‍ 38 ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്ന് സൈനികവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനില്‍ ഇന്ത്യയിലേയ്ക്ക് വന്‍തോതില്‍ ഭീകരര്‍ കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഭീകരസംഘടനയില്‍പ്പെട്ടവാണ് ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ല. ഇതിന് പിന്നില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരരാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. ജൂണ്‍ 10ന് നിയന്ത്രണ രേഖയില്‍ വച്ച് ഇന്ത്യന്‍ സൈന്യം നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. രണ്ട് മാസത്തിനിടെ നിയന്ത്രണ രേഖയില്‍ മാത്രം 16 ഭീകരരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്.

jamukashni

പാക് സൈന്യം നിരന്തരം അതിര്‍ത്തിയില്‍ നടത്തുന്ന ആക്രമണത്തിനിടെ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ സഹായിക്കുകയാണെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ മച്ചില്‍, നൗഗാം, ഗുരസ്, ഉറി സെക്ടറുകള്‍ വഴിയാണ് പാക് ഭീകരര്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും പ്രതിരോധ വക്താവ് ചൂണ്ടിക്കാണിക്കുന്നു.

English summary
Three terrorists were killed as the Army foiled an infiltration bid in Gurez sector in Jammu and Kashmir's Bandipora district on Thursday.
Please Wait while comments are loading...