മുംബൈയിൽനിന്ന് തട്ടിക്കൊണ്ടുപോയ 12-കാരിയെ അച്ഛൻ കണ്ടെത്തി; സിനിമ സ്റ്റൈൽ ചേസിങ്
മുംബൈ: വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ പന്ത്രണ്ടുവയസുകാരിയെ കുട്ടിയുടെ അച്ഛൻ കണ്ടെത്തി രക്ഷിച്ചു. പ്രദേശവാസികളുടേയും പോലീസിന്റേയും സഹായത്തോടെയാണ് കൂലി വേല ചെയ്യുന്ന യുവാവ് മകളെ രക്ഷപ്പെടുത്തിയത്.
ബലാത്സംഗത്തിനിരയായെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കണമെന്നാവശ്യപ്പെട്ട് പിതാവ് പരാതി നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് സംഭവം.

പെൺകുട്ടിയും കുടുംബവും താമസിച്ചുവരുന്ന ബാന്ദ്രയിലെ വസ്ത്രനിർമാണ കേന്ദ്രത്തിലെ തൊഴിലാളിയായ ഷാഹിദ് ഖാനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു.
സെപ്റ്റംബർ നാലിന് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് പ്രതി പെൺകുട്ടിയെ തനിക്കൊപ്പം കൂട്ടിയത്. എന്നാൽ കുർളയിലേക്ക് പോകുന്നതിന് പകരം സൂറത്തിലേക്കാണ് ഇയാൾ കുട്ടിയേയും കൊണ്ട് പോയത്. അവിടെ നിന്ന് ട്രെയിനിൽ ഡൽഹിയിലെത്തി. കുട്ടി മടങ്ങിയെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി.
'ഇപ്പോള്‍ മനസ്സിലായില്ലേ ഡോക്ടര്‍ അത്തരത്തിലുള്ള ഒരാളല്ലെന്ന്'; റോബിന്‍ മാസെന്ന് ആരാധകര്‍
അയൽവാസികളുടേയും മറ്റ് പ്രദേശവാസികളുടേയും സഹായത്തോടെ പെൺകുട്ടിയുടെ അച്ഛൻ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ഉത്തർപ്രദേശിലെ അലിഗഡിന് സമീപത്തുള്ള ഗ്രാമത്തിലാണ് പ്രതിയുടെ വീടെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിയുടെ വീട്ടുകാരെ ബന്ധപ്പെട്ടു. തുടർന്ന് പ്രാദേശിക പോലീസിന്റേയും ഗ്രാമവാസികളുടേയും സഹായത്തോടെ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
'ഇതെങ്ങനെ കുടിക്കുമെന്ന് കൂടി പറഞ്ഞുതരാമോ'; വിമര്‍ശനവുമായി ആര്യ; മറുപടിയുമായി സ്വിഗിയും
സൂറത്തിലേക്കുള്ള ബസ് യാത്രക്കിടെ മദ്യലഹരിയിലായിരുന്ന പ്രതി ബലാത്സംഗം ചെയ്തതായി മകൾ പറഞ്ഞുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നിലവിൽ തട്ടിക്കൊണ്ടുപോകലിനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ കൂട്ടിച്ചേർക്കുമെന്നും നിർമൽ നഗർ പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications