Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതെങ്ങനെ കുടിക്കുമെന്ന് കൂടി പറഞ്ഞുതരാമോ'; വിമര്‍ശനവുമായി ആര്യ; മറുപടിയുമായി സ്വിഗിയും

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടന്നുവന്നത്. പിന്നീട് ബിഗ്‌ബോസ് മലയാളം സീസണ്‍ 2 ല്‍ എത്തിയതോടെ ആര്യയ്ക്ക് കൂടുതല്‍ ആരാധകരായി.

സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ താരം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോള്‍ സ്വിഗിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആര്യ. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആര്യ സ്വിഗിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വളരെ മോശം സര്‍വീസാണ് സ്വിഗിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ആര്യ കുറിച്ചു. ആര്യയുടെ വിമര്‍ശനത്തിന് പിന്നാലെ സ്വിഗി മറുപടിയും നല്‍കിയിട്ടുണ്ട്.

1

ആര്യയുടെ പരാതി ഇങ്ങനെ: ആറ് ചായ ഓര്‍ഡര്‍ ചെയ്തു. പക്ഷേ കപ്പില്ലാതെയാണ് അവര്‍ തന്നത്. ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ കപ്പ് കൂടെ നല്‍കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിച്ചതാണ്. ഞങ്ങള്‍ ഇപ്പോള്‍ ഈ ചായ എങ്ങനെ കുടിക്കണമെന്നാണ് നിങ്ങള്‍ കരുതുന്നത് എന്ന് ദയവായി പറയാമോ എന്നാണ് സ്വിഗിയോട് ആര്യ ചോദിച്ചത് പേപ്പര്‍ കപ്പ് നിങ്ങള്‍ക്ക് താരന്‍ പറ്റില്ല എന്നാണെങ്കില്‍ ആ വിവരം അറിയിക്കുക എങ്കിലും ചെയ്തൂടെ എന്നും ആര്യ ചോദിക്കുന്നുണ്ട്.സംസം ദോശ ഹട്ടില്‍ നിന്നുള്ള ബില്ലും ആര്യ പങ്കുവെച്ചു. പരാതിക്കു പിന്നാലെ മറുപടിയുമായി സ്വിഗിയും എത്തി. ‌

ഇതാണ് ഞങ്ങൾ കാണാൻ കാത്തിരുന്നത്..ആരതിക്കൊപ്പമുള്ള ഫോട്ടോയുമായി റോബിൻ

2

പരാതി പരിശോധിക്കാന്‍ ഞങ്ങള്‍ക്ക് സമയം അനുവദിച്ചതിന് നന്ദി. താങ്കളുടെ പ്രത്യേക നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല എന്നറിയുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സാധാരണയായി, നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഇനത്തെയും റെസ്റ്റോറന്റിനെയും ആശ്രയിച്ചാണ് ഇതിരിക്കുന്നത്. ഞങ്ങള്‍ ബന്ധപ്പെട്ട ടീമുമായി കര്‍ശനമായ ഫീഡ്ബാക്ക് പങ്കിടും, എന്നാണ് സ്വിഗിയുടെ മറുപടി.

3

നിരവധിപേരാണ് ആര്യയുടെ പോസ്റ്റിൽ,കമന്ഡറുമായി എത്തിയത്. സ്വി​ഗിയെ ഇതിൽ കുറ്റം പറയാൻ പറ്റില്ല. കാരണം അവർ നിങ്ങൾക്ക് ഇത് എത്തിക്കുന്നു എന്നേ ഉള്ളൂ.. റെസ്റ്റോറന്റിനെയാണ് പറയേണ്ടത് എന്നാണ് ചിലർ പറയുന്നത്. ഫുഡ് ഓർഡർ ചെയ്താൽ സ്വി​ഗി സമയത്തിന് എത്തിക്കുന്നില്ലെന്നും ഓർഡർ വേണ്ടെന്ന് പോലും വെക്കാൻ ഓപ്ഷനില്ലെന്നും ചിലർ പറയുന്നു.

4

ഫുഡ് എത്താതുകൊണ്ട് ഹോട്ടലിൽ പോയി കഴിക്കേണ്ടി വന്നതിനെക്കുറിച്ചാണ് മറ്റ് ചിലർ പരാതി പറയുന്നത്. ചായ ഒക്കെ സ്വി​ഗിയിൽ ഓർഡർ ചെയ്യുമോ , സ്വി​ഗിയുടെ ഭാ​ഗത്ത് തെറ്റില്ല എന്നിങ്ങനെ നീളുന്നു കമന്റുകൾ.

ഉച്ച ഉറക്കം തടി കൂട്ടുമോ..ഉച്ചയുറക്കം ആരോ​ഗ്യത്തിന് മോശമാണോ?..നിങ്ങൾക്കും ഉണ്ടോ ഈ സംശയങ്ങൾ..ഉത്തരം ഇതാ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+